ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക ഇടവേള. രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയ്ക്ക് തിരിക്കും. ചികിത്സ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്നെത്തിയ സോണിയയെ കാണാനാണ് എത്തുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞത്. വെള്ളിയാഴ്ച രാത്രിയോടെ കേരളത്തില്‍ മടങ്ങിയെത്തുന്ന രാഹുല്‍ പിറ്റേന്ന് ചാലക്കുടിയില്‍ നിന്ന് യാത്ര ആരംഭിക്കും.
അതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടിയന്തരമായി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കെ.സി ആലപ്പുഴയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോകുകയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള സംഘടനാപരമായ ചര്‍ച്ചയ്ക്കാണ് വിളിപ്പിച്ചതെന്നാണ് വിവരം.
അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍, അശോക് ഗെലോട്ട് എന്നിവര്‍ക്കൊപ്പം മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്നാണ് വിവരം. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിച്ചാല്‍ താന്‍ പിന്മാറുമെന്ന് ശശിതരൂര്‍ എംപി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.