ബംഗളുരു നഗരത്തില്‍ 'പേ സിഎം' പോസ്റ്ററുകളുമായി കോണ്‍ഗ്രസ്; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അഴിമതിക്കെതിരെ പരാതി നല്‍കാം

ബംഗളുരു നഗരത്തില്‍ 'പേ സിഎം' പോസ്റ്ററുകളുമായി കോണ്‍ഗ്രസ്; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അഴിമതിക്കെതിരെ പരാതി നല്‍കാം

ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി ഭരണ കക്ഷിയായ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ്.

ഇതിന്റെ ഭാഗമായി ബംഗളൂരു നഗരത്തിലുടനീളം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖചിത്രവും ക്യുആര്‍ കോഡുമുള്ള 'പേ സിഎം' പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അഴിമതിക്കെതിരെ പൗരന്മാര്‍ക്ക് പരാതി നല്‍കുന്നതിനാണിത്.

മുഖ്യമന്ത്രിയുടെ ഫോട്ടോയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നവര്‍ കോണ്‍ഗ്രസ് അടുത്തിടെ ആരംഭിച്ച വെബ്സൈറ്റിലേക്കാണ്  (40percentsarkara.com) എത്തുക. 40 ശതമാനം സര്‍ക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൈറ്റ് ബിജെപി ഭരണത്തില്‍ 40 ശതമാനം കമ്മീഷന്‍ നിരക്ക് ഉണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്നാണ് നിര്‍മ്മിച്ചത്.

സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള അഴിമതി ആരോപണങ്ങളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ സൈറ്റിലൂടെ ജനങ്ങള്‍ക്ക് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാവും. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ബിജെപി സര്‍ക്കാരിനെ '40 ശതമാനം സര്‍ക്കാര്‍' എന്ന് വിളിച്ച് അടുത്തിടെ പരിഹസിച്ചിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.