പ്രവാസി ബിസിനസ് സംരംഭമായ ബോസിം ഓഹരിയുടമകളെ ക്ഷണിക്കുന്നു

പ്രവാസി ബിസിനസ് സംരംഭമായ ബോസിം ഓഹരിയുടമകളെ ക്ഷണിക്കുന്നു

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി എന്തു ബിസിനസ് ചെയ്യുമെന്ന പ്രവാസി സമൂഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമാണ് എസ് എം സി എ യുടെ 26 മത് ഭരണസമിതിയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായി ഒരു കൂട്ടം പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിച്ച "ബോസിം " എന്ന ബിസിനസ് സംരംഭം.

വിവിധ കൺസ്യൂമർ ഉൽപ്പന്നങ്ങൾ സ്വന്തമായ ബ്രാണ്ടുകളിൽ മാർക്കറ്റ് ചെയ്യുന്ന ഒരു ഡിസ്ട്രിബൂഷൻ- ഫ്രാഞ്ചൈസി കമ്പനി ആണ് ബോസിം. ബ്രാന്റുകളുടെ  കയറ്റുമതിയും ആഭ്യന്തര വിപണനവും കമ്പനി ലക്ഷ്യംവെക്കുന്നു.

രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച കമ്പനി 2023 ജനുവരിയോടെ പ്രവർത്തനസജ്ജമാകും. കമ്പനി ചെയർമാൻ ആൻറണി മനോജ് കിരിയാന്തൻ്റെ അധ്യക്ഷതയിൽ കൂടിയ കമ്പനിയുടെ ഡയറക്ടർ  ബോർഡ് യോഗം ലോഗോ പ്രകാശനം ചെയ്യുകയും ഇരുന്നൂറ് ഓഹരികൾ വിറ്റഴിക്കാനും തീരുമാനിച്ചത്.എസ് എം സി എ യുടെ മുൻ പ്രസിഡൻ്റും മാനേജ്മെൻ്റ് വിദഗ്ദനുമായ ബിജോയി പാലക്കുന്നേലാണ് കമ്പനിയുടെ ജനറൽ മാനേജർ.

കണ്ണട ഫ്രെയിമുകളാണ് കമ്പനി ആദ്യമായി മാർക്കറ്റിൽ എത്തിക്കുക ലോകത്തിലെ തന്നെ മികച്ച കണ്ണട ഉൽപ്പാദകരുമായി ചേർന്നായിരിക്കും 2023 ജനുവരിയിൽ ആദ്യ ബാച്ച് ഉൽപ്പന്നങ്ങൾ കേരളത്തിലെ വിപണിയിൽ എത്തിക്കുകയെന്ന് പബ്ലിക് റിലേഷൻ ഡയറ്കർ സുനിൽ റാപ്പുഴ പറഞ്ഞു.

കമ്പനിയെക്കുറിച്ച് അറിയുവാനും കമ്പനി പ്രമോട്ടർമാരെ കാണുന്നതിനും, സെപ്റ്റംബർ 29 വ്യാഴാഴ്ച്ച വൈകിട്ട് അബ്ബാസിയാ യുണൈറ്റഡ് ഇൻഡ്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ബിസിനസ് മിറ്റീലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സുനിൽ റാപ്പുഴ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 666 20132 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.