ലൗ ജിഹാദിനെതിരെ ക്യാമ്പെയ്നുമായി തലശേരി അതിരൂപത; ഞായറാഴ്ചകളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും: മാര്‍ ജോസഫ് പാംപ്ലാനി

ലൗ ജിഹാദിനെതിരെ ക്യാമ്പെയ്നുമായി തലശേരി അതിരൂപത; ഞായറാഴ്ചകളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും: മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: ലൗ ജിഹാദിനെതിരെ ക്യാമ്പെയ്നുമായി തലശേരി അതിരൂപത. ഞായറാഴ്ചകളില്‍ ഇതുസംബന്ധിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കുമെന്നും അതിരൂപത അറിയിച്ചു. തലശേരി അതിരൂപതയില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്യാമ്പെയ്ന്‍ നടപ്പാക്കുന്നതെന്ന് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുകയും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളാണ് ഇതിന് കൂടുതല്‍ ഇരകളാകുന്നത്. ഈ സാഹചര്യത്തിലാണ് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്യാമ്പെയ്ന് തുടക്കം കുറിച്ചത്.

ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമാകും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസ് നല്‍കുക. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ രക്ഷിതാക്കളും കുട്ടികളും തമ്മലുള്ള ആശയ വിനിമയം തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. ഇതോടൊപ്പം ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവും നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ലൗ ജിഹാദ് ഇല്ലെന്ന് വാദിക്കുമ്പോഴും അതല്ല യാഥാര്‍ത്ഥ്യമെന്ന് തെളിയിക്കുന്നതാണ് പുറത്ത് വരുന്ന പല റിപ്പോര്‍ട്ടുകളും. ഈ സാഹചര്യത്തിലാണ് തലശേരി അതിരൂപത ക്യാമ്പെയ്‌ന് തുടക്കം കുറിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.