മുംബൈ: നവി മുംബൈ തുറമുഖത്തിൽ വൻ ലഹരിവേട്ട. അന്താരാഷ്ട്ര വിപണിയിൽ 1,725 കോടിയോളം രൂപ വില വരുന്ന 345 കിലോഗ്രാം ഹെറോയിനാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്. സെപ്റ്റംബർ മൂന്നിന് മയക്കുമരുന്നുമായി രണ്ട് അഫ്ഗാൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹെറോയിൻ കടത്തുന്നതിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഇന്ത്യയിൽ നടന്ന രണ്ടാമത്തെ വലിയ ലഹരി വേട്ടയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. അന്താരാഷ്ട്ര ലഹരി മാഫിയ വിവിധ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുകയാണെന്ന് പൊലീസ് കമീഷണർ എച്ച്. ജി.എസ് ധാലിവൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.