രാഹുല്‍ ഇല്ലെങ്കില്‍ ഒരു കൈ നോക്കാന്‍ ദിഗ് വിജയ് സിങും; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ത്രികോണ മത്സരം വന്നേക്കും

രാഹുല്‍ ഇല്ലെങ്കില്‍ ഒരു കൈ നോക്കാന്‍ ദിഗ് വിജയ് സിങും; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ത്രികോണ മത്സരം വന്നേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബര്‍ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഇല്ലെന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ആശങ്കയും ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാള്‍ക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അവരെ മത്സരിപ്പിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹം പ്രതികരിച്ചത്.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തയാളെ മുന്‍ നിര്‍ത്തി മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവും സീതാറാം കേസരിയും ആയിരുന്നപ്പേള്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും എംപി ശശി തരൂരും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ത്രികോണ മത്സരം വന്നേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.