ലോകകപ്പ് കാണാനെത്തുന്നവർക്ക് ഖത്തറില്‍ അടിയന്തര ചികിത്സ സൗജന്യം

ലോകകപ്പ് കാണാനെത്തുന്നവർക്ക് ഖത്തറില്‍ അടിയന്തര ചികിത്സ സൗജന്യം

ദോഹ: ലോകകപ്പ് ആവേശത്തിലേക്ക് കടക്കുകയാണ് ഖത്തർ. ഫിഫ ലോകകപ്പിനായി എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ അക്ഷീണ പ്രയത്നത്തിലാണ് അധികൃതർ. മത്സരങ്ങള്‍ കാണാനായി എത്തുന്നവർക്കും സന്ദർശകർക്കും അടിയന്തര സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് ഹമദ് മെഡിക്കല്‍ കോർപ്പറേഷന്‍. എല്ലാവർക്കും അടിയന്തര മെഡിക്കല്‍ സേവനം സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.സൗജന്യ ചികിത്സാസേവനം ലഭ്യമാക്കാൻ കാണികൾ ഹയാ കാർഡ് സമർപ്പിക്കണം. 

ഷെയ്ഖ് ഐഷ ബിൻത് ഹമദ് അൽ അതിയ ആശുപത്രി, അൽ വക്റ ആശുപത്രി, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈരിക് ജനറൽ ആശുപത്രി എന്നീ ആശുപത്രികളിലായിരിക്കും ചികിത്സ പ്രത്യേകമായി സജ്ജീകരിക്കുക. യാത്രാ ഇന്‍ഷുറന്‍സ് മുഖേന ആശുപത്രികളിലും ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കാം. 999 എന്ന നമ്പറില്‍ അത്യാവശ്യ ആംബുലന്‍സ് സേവനം ലഭിക്കും. 24 മണിക്കൂറും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുമെന്നും ഫാൻ ഹെൽത്ത് ഇൻഫർമേഷൻ വെബ്സൈറ്റ് ഉദ്ഘാടനചടങ്ങില്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.