കാഠ്മണ്ഡു: പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് വന്‍തോതില്‍ കള്ളനോട്ട് എത്തിച്ചിരുന്ന പാക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റിനെ അജ്ഞാതരായ അക്രമികള്‍ വെടിവച്ചു കൊന്നു. മുഹമ്മദ് ദര്‍ജി എന്ന ലാല്‍ മുഹമ്മദ് (55) ആണ് സ്വന്തം വീട്ടിനു മുന്നില്‍ വച്ച് വധിക്കപ്പെട്ടത്. അക്രമികളില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ മുഹമ്മദ് ദര്‍ജിയുടെ മകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഐഎസ്ഐയുടെ നിര്‍ദ്ദേപ്രകാരമാണ് മുഹമ്മദ് ദര്‍ജി പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വര്‍ഷങ്ങളായി ഇന്ത്യയിലേക്ക് വ്യാജ കറന്‍സികള്‍ എത്തിച്ചിരുന്നത്. രണ്ടു രാജ്യങ്ങളില്‍ നിന്നും വ്യാജ കറന്‍സികള്‍ നേപ്പാളില്‍ കൊണ്ടുവന്ന് അവിടെ നിന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.
ഇതിനുവേണ്ടിയാണ് പാകിസ്ഥാന്‍കാരനായ ഇയാള്‍ കാഠ്മണ്ഡുവില്‍ താമസമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് ദര്‍ജിക്ക് അധോലോക നായകനായ ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്ഐ ഏജന്റുമാരായ നിരവധി പേര്‍ക്കും ഇയാള്‍ അഭയം നല്‍കിയിട്ടുണ്ട്.
കാഠ്മണ്ഡുവിലെ ഗോതതാര്‍ ഏരിയയിലെ വീട്ടില്‍ മുഹമ്മദ് ദര്‍ജി തന്റെ ആഡംബര കാറില്‍ വന്നിറങ്ങിയ ഉടനാണ് ആക്രമിക്കപ്പെട്ടത്. കൈത്തോക്കുമായി എത്തിയ രണ്ടുപേര്‍ ഇയാള്‍ക്കു നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.
പിതാവിനെ രക്ഷിക്കാന്‍ മകള്‍ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് മുറ്റത്തേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അക്രമികളും ഇതിനിടെ രക്ഷപ്പെട്ടു. ആരാണ് കൊലപാതകികളെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.