ദുബായ്: ദുബായ് പോലീസിലെ കമാന്‍റ് സെന്‍ററില്‍ ആദ്യമായി വനിതാ ഓഫീസർമാരെ നിയമിച്ചു. ആറ് മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ദുബായ് പോലീസിലെ ജനറല്‍ കമാന്‍റിലെ കമാന്‍റ് ആന്‍റ് കണ്ട്രോള്‍ സെന്‍ററില്‍ വനിതാ ഓഫീസർമാർ നിയമിതരായത്.
ലെഫ്റ്റ്നെന്‍റ് മിറ മുഹമ്മദ് മദനി, ലെഫ്റ്റ്നെന്‍റ് സമർ അബ്ദുൽ അസീസ് ജഷൗ, ലെഫ്റ്റ്നെന്‍റ് ഖൊലൗദ് അഹ്മദ് അൽ അബ്ദുല്ല, ലെഫ്റ്റ്നെന്‍റ് ബഖിത ഖലീഫ അൽ ഗഫ്ലി എന്നിവരാണ് വനിതാ ഓഫീസർമാർ.
അടിയന്തര പ്രതികരണ വിഭാഗത്തിലും ആശയവിനിമയ വിഭാഗത്തിലും കണ്‍ട്രോള്‍ ആന്‍റ് ഗൈഡന്‍സ് ഡിവിഷനിലും ഡ്യൂട്ടി ഓഫീസേഴ്സ് ഓഫീസിലുമെല്ലാം പരിശീലനം നേടിയിട്ടുണ്ട് ഇവർ. പ്രതിഭാശാലികളായ കേഡറിനെ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ദുബായ് പൊലീസിന് മേജർ ജനറൽ ഡോ.മുഹമ്മദ് നാസർ അൽ റസൂഖി അറിയിച്ചു.
ജനങ്ങള്‍ക്ക് സുരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിൽ സ്ത്രീ ഉദ്യോഗസ്ഥർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതുവരെ പുരുഷന്മാരുടെ ആധിപത്യമുണ്ടായിരുന്ന മേഖലയില്‍ പുതിയ ദൗത്യങ്ങളും ചുമതലകളും കൃത്യമായി നിർവ്വഹിക്കാന്‍ ഇവർക്ക് കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ദൗത്യം ഉത്തരവാദിത്തതോടെ ചെയ്യാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് നാല് വനിതാ ഉദ്യോഗസ്ഥരും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.