തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നില്‍ സമരം നടത്തുന്നത് പ്രദേശവാസികളല്ലെന്ന വിവാദ പ്രസ്താവനയുമായി വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. പദ്ധതി നടപ്പാക്കണം എന്നാണ് പ്രദേശവാസികള്‍ക്ക് ആഗ്രഹം. സമരത്തെ എതിർക്കുന്നത് മറ്റു പല രഹസ്യ അജണ്ടകളുള്ളവരാണെന്നും മന്ത്രി ദുബായിൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ല. ഇതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മന്ത്രി ദുബായിൽ പറഞ്ഞു.
അതേസമയം വിഴിഞ്ഞം സമരക്കാരുമായി മന്ത്രിസഭാ ഉപസമിതി നാലാം വട്ട ചർച്ച ഇന്ന് 11 മണിക്ക് ചേരും. മന്ത്രിമാരായ കെ രാജൻ, വി അബ്ദുറഹ്മാൻ, ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.