നാഗ്പൂർ: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാംഘട്ട പോരാട്ടം ഇന്ന്. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ കളി തോറ്റ രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുന്നത് പരമ്പര സമനിലയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം നട്ടെല്ലിന് പരിക്കേറ്റ് ഏഷ്യാ കപ്പ് കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറ ഇന്ന് ഇറങ്ങിയേക്കും.
കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ മിന്നും പ്രകടനം നടത്തുന്നത് ടീമിന് ആശ്വാസമാണ്. മോശം ബൗളിംഗ് പ്രകടനമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്തത്. ബുംറ എത്തുന്നതോടെ ഇതിന് പരിഹാരമാകും എന്നാണ് ഇന്ത്യൻ നായകൻ്റെ പ്രതീക്ഷ. മറുവശത്ത് ആരോൺ ഫിഞ്ചും കൂട്ടരും അപരാജിത ലീഡ് നേടാനും ടി20 പരമ്പര സ്വന്തമാക്കാനും വേണ്ടിയാണ് ഇന്ന് ഇറങ്ങുക.
സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പറയുമ്പോൾ മൊഹാലിയിലെ പോലെ 200ന് മുകളിൽ സ്കോർ ചെയ്യുക എളുപ്പമല്ല. നാഗ്പൂർ ഗ്രൗണ്ടും വളരെ വലുതാണ്, ഇവിടെ ബാറ്റ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. പിച്ചിൽ 160ന് മുകളിലുള്ള ഏത് സ്‌കോറും മാന്യമായി കണക്കാക്കാം. ബൗളർമാർക്ക് ഈ പിച്ചിൽ നിർണായക പങ്ക് വഹിക്കാനാകും. പ്രത്യേകിച്ച് ആദ്യ ഇന്നിംഗ്‌സിൽ ബൗളർമാർക്ക് നിർണായക പങ്ക് വഹിക്കാം. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ടോസിനെ സംബന്ധിച്ചിടത്തോളം ആദ്യം ബാറ്റ് ചെയ്യാൻ അനുകൂലമായ പിച്ചാണ്. ടോസ് നേടുന്ന ടീമിന് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.