ബേക്കറി പലഹാരം കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

ബേക്കറി പലഹാരം കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍

ബേക്കറി പലഹാരങ്ങള്‍ ദിവസേന കഴിക്കുന്നവരാകും നമ്മില്‍ ഭൂരിഭാഗവും. എന്നാല്‍ ഇത്തരം പലഹാരങ്ങള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ചും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും.

ബേക്കറി പലഹാരങ്ങളില്‍ ലഡു, ജിലേബി തുടങ്ങിയ മധുര പലഹാരങ്ങളോട് ആയിരിക്കും നമുക്ക് ഏറ്റവും പ്രിയം. കാരണം ഇതിന്റെ മധുരം തന്നെയാണ്. പഞ്ചസാരയേക്കാള്‍ വില കുറഞ്ഞ രാസപദാര്‍ത്ഥങ്ങളാണ് മധുരത്തിനായി ഇത്തരം പലഹാരങ്ങളില്‍ ചേര്‍ക്കുന്നത്. ഇത് അമിത അളവില്‍ ശരീരത്തിനുള്ളില്‍ പോയാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും.

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാണ് ബേക്കറി പലഹാരങ്ങളുടെ മറ്റൊരു ആകര്‍ഷണീയത. എന്നാല്‍ നിറങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈ ഫുഡ് കളറുകള്‍ ഏറെ മാരകമാണ്. കിഡ്‌നി തകരാര്‍, കരള്‍ രോഗം, ക്യാന്‍സര്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് ഇത്തരം കളറുകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ തന്നെയാണ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ബേക്കറികളില്‍ സാധാരണയായി ഉപയോഗിക്കാറ്. ഇത് കൊളസ്‌ട്രോള്‍, ഹൃദയാഘാതം, പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണാകും. ഫാറ്റി ലിവറിനും ഉപയോഗിച്ച എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുന്നത് വഴിവയ്ക്കും.

പഫ്‌സ്, സമൂസ തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് മൈദ. ഇത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ ദി പബ്ലിക് ഇന്ററസ്റ്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുന്ന ചില കളറുകള്‍ അലര്‍ജിക്കും കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും കാരണമാകും എന്ന് തെളിയിച്ചിട്ടുള്ളതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.