വനിതയെ ബഹിരാശത്തേക്ക് അയക്കാന്‍ സൗദി അറേബ്യ

വനിതയെ ബഹിരാശത്തേക്ക് അയക്കാന്‍ സൗദി അറേബ്യ

റിയാദ്: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് കുതിക്കും. ഇത്തരത്തിലൊരു ബഹിരാകാശ യാത്ര പദ്ധതി സൗദി അറേബ്യ നടപ്പിലാക്കാന്‍ തീരുമാനിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. 2023 ഓടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

എലോണ്‍ മസ്കിന്‍റെ സ്പേസ് എക്സില്‍ രണ്ട് ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര നിലയത്തിലേക്ക് അയക്കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. സൗദി വിഷന്‍ 2030 ന്‍റെ ഭാഗമായാണ് സൗദി സ്പേസ് കമ്മീഷന്‍ ഇത്തരത്തിലൊരു പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. 

ഒരാഴ്ച അവിടെ ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന രീതിയിലാണ് പദ്ധതി. ഇതോടെ ബഹിരാകാശയാത്ര നടത്തുന്ന സൗദി അറേബ്യയില്‍ നിന്നുളള ആദ്യ വനിതയായി ഇവർ മാറും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയുടെ വിഷന്‍ 2030 ന്‍റെ ഭാഗമായി 2018 ലാണ് സൗദി ബഹിരാകാശ കമ്മീഷന്‍ സ്ഥാപിതമായത്. യുഎഇയുടെ വനിത നോറ അല്‍ മത്രോഷിയും ബഹിരാകാശത്തേക്ക് കുതിക്കാനുളള തയ്യാറെടുപ്പിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.