ജമ്മു കാശ്മീരില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ജമ്മു കാശ്മീരില്‍ ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് കൊടും ഭീകരരെ വധിച്ചു. കുപ്‌വാര പ്രദേശത്തെ മച്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.

ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് രേഖകളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

അടുത്തിടെ അനന്തനാഗില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. പ്രദേശത്ത് ഒളിച്ച് താമസിക്കുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 17 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ലഷ്‌കര്‍-ഇ-ത്വായ്ബ ഭീകരെയും വധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.