സൂര്യകുമാര്‍ കത്തിക്കയറി; ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്

സൂര്യകുമാര്‍ കത്തിക്കയറി; ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്

ഗാബാ: സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റത്തിന്റെ മധുരപ്രതികാരം കൂടിയായിരുന്നു ടീം ഇന്ത്യയുടെ വിജയം. താളം കണ്ടെത്താന്‍ വിഷമിക്കുന്ന കഴിഞ്ഞ മത്സരങ്ങളിലെ വിരാട് കോഹലിയായിരുന്നില്ല അവസാന മത്സരത്തില്‍ ബാറ്റ് വീശിയത്. മറുവശത്ത് തുടക്കത്തില്‍ ചെറുതായി പരുങ്ങിയ സൂര്യ ഫോമിലെത്തിയതോടെ തലങ്ങും വിലങ്ങും ബൗളര്‍മാരെ അടിച്ചുപരത്തി.

തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു വിരാടും സൂര്യയും മത്സരം തിരിച്ചു പിടിച്ചത്. 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയുടെ വിജയശില്പി. അഞ്ചു സിക്സറുകളും അഞ്ചു ഫോറും അടങ്ങിയതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്സ്. വെറും 29 പന്തില്‍ നിന്നാണ് സൂര്യ അര്‍ധസെഞ്ചുറി തികച്ചത്. അതും തുടര്‍ച്ചയായി സിക്സറുകള്‍ പറത്തി. വിരാട് ആകട്ടെ ഈ സീരിയസില്‍ വലിയ ഫോമിലല്ലാതിരുന്നതിന്റെ കേടു തീര്‍ക്കുന്ന പോലെയാണ് ബാറ്റുവീശിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കാമറൂണ്‍ ഗ്രീനിന്റെയും മധ്യനിര താരം ടിം ഡേവിഡിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസീസിന് തുണയായത്. ഗ്രീന്‍ 21 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 52 റണ്‍സ് നേടിയപ്പോള്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 54 റണ്‍സായിരുന്നു ഡേവിഡിന്റെ സമ്പാദ്യം.

22 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 24 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസും 20 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറുകളും സഹിതം 28 റണ്‍സ് നേടിയ ഡാനിയല്‍ സാംസുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് (7), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് (9), മധ്യനിര താരം ഗ്ലെന്‍ മാക്‌സ്വെല്‍ (6) എന്നിവര്‍ പരാജയമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.