കേരളത്തിലേക്ക് തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ ബസ് ജീവനക്കാരെ ജാര്‍ഖണ്ഡില്‍ ബന്ദിയാക്കി മര്‍ദ്ദിച്ചു; മോചനം 22 മണിക്കൂറിന് ശേഷം

കേരളത്തിലേക്ക് തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ ബസ് ജീവനക്കാരെ ജാര്‍ഖണ്ഡില്‍ ബന്ദിയാക്കി മര്‍ദ്ദിച്ചു; മോചനം 22 മണിക്കൂറിന് ശേഷം

റാഞ്ചി: ജാര്‍ഖണ്ഡില്‍ തൊളിലാളികളെ കൊണ്ടുവരാന്‍ പോയ മലയാളികളെ ഗ്രാമീണര്‍ ബന്ദികളാക്കി. തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ ബസ് ജീവനക്കാരായ ഇടുക്കി സ്വദേശി അനില്‍, ദേവികുളം സ്വദേശി ഷാജി എന്നിവരെയാണ് ഗ്രാമീണര്‍ ബന്ദികളാക്കിയത്. കേരള പൊലീസ് ഇടപെട്ട് 22 മണിക്കൂറിന് ശേഷം
ജീവനക്കാരെ മോചിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ പത്തിനാണ് കട്ടപ്പനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് ബസ് പോയത്. തൊഴിലാളികളുമായ പോയ ബസ് സാധാരണ രീതിയില്‍ തിരികെ വരുമ്പോള്‍ അവിടെ നിന്ന് തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടു വരികയാണ് പതിവ്. ഇതിനായി രണ്ട് ദിവസം ഡ്രൈവറും ക്ലീനറും ജാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ തങ്ങി. കേരളത്തിലേക്ക് വരാന്‍ 15 തൊഴിലാളികള്‍ തയ്യാറാണെന്നതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ബസുമായി പോയപ്പോഴാണ് ഗ്രാമീണര്‍ ബന്ദികളാക്കിയത്.

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വേതനം ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഗ്രാമീര്‍ ജീവനക്കാരെ ബന്ദികളാക്കിയത്. ജാര്‍ഖണ്ഡ് പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് എഡിജിപി ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് ജീവനക്കാരെ മോചിപ്പിച്ചു.

മൂന്ന് ലക്ഷം രൂപയാണ് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിരുന്ന മോചനദ്രവ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.