ആദ്യ 20 ൽ സ്ഥാനം നേടി ഇന്ത്യയുടെ വിസ്താര

ആദ്യ 20 ൽ സ്ഥാനം നേടി ഇന്ത്യയുടെ വിസ്താര

മുംബൈ: ലോകത്തിലെ മികച്ച എയർലൈനുകളുടെ പട്ടികയിൽ ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചു ഇന്ത്യയുടെ വിസ്താര. 2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിന് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.

യാത്രക്കാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് 2022 ലെ ഏറ്റവും മികച്ച വിമാന കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സിനെ തിരഞ്ഞെടുത്തത്. കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതോടെ 2022-ല്‍ വ്യോമയാന മേഖലയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.  

കൊവിഡ് മഹാമാരിയെ തുടർന്ന് ലോകം ഒന്നാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വിമാന കമ്പനികളായിരുന്നു. നിയന്ത്രണങ്ങൾ നീക്കിയ ശേഷം കൊവിഡിന് മുൻപുള്ള നിലയിലേക്ക് എയർലൈനുകൾ എത്തുന്നതേയുള്ളു. 

യുകെ ആസ്ഥാനമായിട്ടുള്ള വിമാന-വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്‌കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയില്‍ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയാണ് സര്‍വേ സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.