ദുബായ്: യുഎഇയില്‍ സ്കൂളുകളിലും വിമാനങ്ങളിലും ഉള്‍പ്പടെ മാസ്ക് ഇനി മുതല്‍ നിർബന്ധമല്ല. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതിനാലാണ് തീരുമാനം. കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യസങ്കീർണതകളാല്‍ കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് രേഖപ്പെടുത്തുന്ന മരണനിരക്കും കുറവാണ്.
അതുകൊണ്ടുതന്നയാണ് ഇത്തരത്തിലൊരു തീരുമാനത്തേക്ക് എത്തിയതെന്ന് വിർച്വലായി നടത്തിയ വാർത്താസമ്മേളത്തില്‍ ആരോഗ്യ അധികൃതർ വ്യക്തമാക്കി. വിമാനങ്ങളില്‍ ഉള്‍പ്പടെ മാസ്ക് നിർബന്ധമല്ല. എന്നാല്‍ വിമാനകമ്പനികളില്‍ മാസ്ക് നിഷ്കർഷിക്കുന്നുണ്ടെങ്കില്‍ ധരിക്കണം.
സ്കൂളുകളിലെ ക്ലാസ് മുറികളിലും അടച്ചിട്ട മേഖലകളിലും ഇതുവരെ മാസ്ക് നിർബന്ധമായിരുന്നു. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് സ്കൂളുകളില്‍ മാസ്ക് നിർബന്ധമല്ല. എന്നാല്‍ വേണമെങ്കില്‍ ധരിക്കുകയും ആവാം. അതേസമയം ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ മാസ്ക് നിർബന്ധമായും ധരിക്കണം.
കോവിഡ് രോഗികളും രോഗമുണ്ടെന്ന് സംശയമുളളവരും മാസ്ക് ധരിക്കണം. ആരാധനാലയങ്ങളിലുണ്ടായിരുന്ന സാമൂഹിക അകലനിയന്ത്രണവും നീക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.