റഷ്യയില്‍ കണ്ടെത്തിയ ഖോസ്ത-2 വൈറസ് വലിയ അപകടകാരി; കോവിഡ് വാക്സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയെന്ന് വിദഗ്ധര്‍

റഷ്യയില്‍ കണ്ടെത്തിയ ഖോസ്ത-2 വൈറസ് വലിയ അപകടകാരി; കോവിഡ് വാക്സിനുകളെ പ്രതിരോധിക്കാന്‍ ശേഷിയെന്ന് വിദഗ്ധര്‍

മുംബൈ: വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. കൊവിഡ് -19 നു കാരണമായ സാര്‍വ് കൊവിഡ്-2 വൈറസിനെതിരെ സ്വീകരിച്ച വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് ഖോസ്റ്റ് 2. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്.

കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം.

പ്രോട്ടീനുമായി ചേര്‍ന്നാണ് ഖോസ്റ്റ്-2 മനുഷ്യരില്‍ പടരുന്നത്. സാര്‍ബെക്കോ വൈറസ് എന്ന കൊറോണ വൈറസുകളുടെ ഉപവിഭാഗമാണ് ഈ വൈറസ്. അതിനാല്‍ മൃഗങ്ങളില്‍ നിന്നും പകരുന്ന വൈറസിന്റെ മറ്റൊരു വ്യാപനം തടയാന്‍ സാര്‍ബെക്കോ വൈറസിനെതിരായി കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.