ബഫര്‍ സോണ്‍: സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കെ.സി.ബി.സി തീരുമാനം

ബഫര്‍ സോണ്‍: സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കെ.സി.ബി.സി തീരുമാനം



കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കെ.സി.ബി.സി തീരുമാനം. ബിഷപ്പുമാരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കര്‍ഷകരുടെ ആശങ്ക അകന്നിട്ടില്ലെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ നിലപാടുകളില്‍ വ്യക്തതയില്ല. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നിയമ നടപടി ആരംഭിച്ചെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പനെ ചുമതല ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അംഗീകാരിക്കാനാവില്ലെന്ന് കെ.സി.ബി.സി നേരത്തെ തന്നെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കര്‍ഷകര്‍ക്ക് നീതി നിഷേധിക്കുന്നതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കുമെന്ന് പറയുമ്പോഴും ജനവാസ മേഖല എന്നത് കൃത്യമായി നിര്‍വ്വചിച്ചിട്ടില്ലെന്നും കെ.സി.ബി.സി ചൂണ്ടിക്കായിരുന്നു.

ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ 2019ലെ ഉത്തരവ് പിന്‍വലിക്കാതെയാണ് പുതിയ ഉത്തരവിറക്കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കടുത്ത ആശയക്കുഴപ്പത്തിന് ഒടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ജവവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളെയും
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും കെ.സി.ബി.സി വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.