എസ്ഡിപിഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

എസ്ഡിപിഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ നിരോധിച്ചതുകൊണ്ട് തീവ്രവാദമോ വര്‍ഗീയതയോ ഇല്ലാതാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ട് തീവ്രവാദം ഇല്ലാതാകില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും തിരുവനന്തപുരം കാട്ടാക്കടയില്‍ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

രണ്ടു നിലപാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യത്ത് ഒരു ഭാഗത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള റെയ്ഡ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്താനാണ് ശ്രമം. അതില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ് ഉന്നംവെയ്ക്കുന്നത്. യുഡിഎഫും ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ഉള്‍പ്പെടുന്ന ഒരു അറുപിന്തിരിപ്പന്‍ കൂട്ടുകെട്ടും ചില വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

തൊഴിലാളികളുടെ സാമ്പത്തിക മേഖലയിലേക്ക് ഭരണകൂടത്തിന്റെ സഹായത്തോടെ മുതലാളികള്‍ നടത്തുന്ന കടന്നാക്രമണത്തെ തൊഴിലാളിവര്‍ഗത്തിനു പ്രതിരോധിക്കാനാകുന്നില്ല. പണിമുടക്ക് സമരങ്ങള്‍കൊണ്ട് പ്രയോജനമില്ലാതായിരിക്കുന്നു. കേരളത്തില്‍ പട്ടിണിയില്ല. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മൂന്നു വര്‍ഷത്തിനകം കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.