ന്യൂഡല്‍ഹി: ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും കയറ്റുമതി ചെയ്യുന്നവരിലും പ്രധാനിയായി ഇന്ത്യ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് വര്‍ധിച്ചത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് അവയുടെ സുരക്ഷ ഉറപ്പിക്കാന്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളിലൂടെയാണ് ഇന്ത്യ ഇത് സാധ്യമാക്കിയത്.
ഏറ്റവും വലിയ രണ്ടാമത്തെ സായുധ സേനയായ ഇന്ത്യന്‍ പ്രതിരോധ മേഖല വിപ്ലവത്തിന്റെ കൊടുമുടിയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതി 334 ശതമാനം വളര്‍ച്ച നേടി. ഇന്ത്യ ഇപ്പോള്‍ 75 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.
ലോകോത്തര സൈനിക ഉപകരണം നിര്‍മ്മിക്കുന്നതിന് വേണ്ടി തദ്ദേശീയമായ രൂപകല്‍പന, ഗവേഷണം, പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പിച്ചതും ഏറെ ഗുണകരമായി.
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ (ഏപ്രില്‍- ജൂണ്‍) ആദ്യ പാദത്തില്‍ ഏകദേശം 1,387 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. ഇതോടെ പ്രതിരോധ, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 12,815 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 54.1 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2020-21 ല്‍ 8,434 കോടി രൂപയും 2019-20 ല്‍ 9,115 കോടി രൂപയും 2015-16 ല്‍ 2,059 കോടി രൂപയുമാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി പ്രധാനമായും അമേരിക്ക, തെക്ക്കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കാണ്.
പ്രതിരോധ നിര്‍മ്മാണത്തില്‍ കുതിച്ചു ചാട്ടമുണ്ടാക്കാനായി രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികള്‍ രാജ്യത്തുണ്ട്. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലുമാണ് ഇവ. തദ്ദേശീയമായ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പ്രതിരോധ വ്യവസായ ഇടനാഴികള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
2025ഓടെ 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ 1.75 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പാദനമാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.