ജനീവ: ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന. മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന് ലോകവ്യാപര സംഘടന മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു.
ജനീവയില്‍ ലോകവ്യാപര സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അവര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത്.
ആഗോളതലത്തില്‍ സാമ്പത്തിക സൂചികകള്‍ നല്ല സൂചനകള്‍ അല്ല നല്‍കുന്നത് ഗോസി ഒകോഞ്ചോ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി കൂട്ടി. കൂടാതെ വിലക്കയറ്റം, പണപ്പെരുപ്പം, ഇന്ധനക്ഷാമം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാര്യങ്ങളാണ് ഇതിന് കാരണമെന്നാണ് ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തല്‍.
ഇതിന് പുറമേ കോവിഡ് തീര്‍ത്ത പ്രതിസന്ധിയും വെല്ലുവിളിയായി. ലോക്ഡൗണ്‍ സാമ്പത്തിക മേഖലയെ മന്ദഗതിയിലാക്കി. അമേരിക്ക ഉള്‍പ്പടെ വികസിത രാജ്യങ്ങള്‍ക്ക് വരെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ കഴിയുന്നില്ല. യൂറോപ്പില്‍ ജര്‍മ്മിനിയില്‍ ഉള്‍പ്പടെ ഇന്ധന പ്രതിസന്ധിയും രൂക്ഷം.
ഇത് മറികടക്കാന്‍ ഇപ്പോള്‍ തന്നെ പദ്ധതികള്‍ തുടങ്ങണമെന്നാണ് ഡബ്ലുടിഒയുടെ വാര്‍ഷിക യോഗത്തില്‍ ഗോസിയുടെ നിര്‍ദ്ദേശം. 2007-08 കാലത്ത് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട മാന്ദ്യമാണ് ഇതിന് മുന്‍പ് ലോകത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.