ആലപ്പുഴ: എന്‍സിപി വനിതാ നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിനെതിരെ കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. എന്‍സിപി മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയാണ് മര്‍ദ്ദനത്തിനിരയായത്.
ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായര്‍ എന്നിവരാണ് എംഎല്‍എ കൂടാതെയുള്ള മറ്റ് പ്രതികള്‍.
കഴിഞ്ഞ ഓഗസ്റ്റ് 23ന് എന്‍സിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നില്‍ വച്ച് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ വനിതാ നേതാവിനെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ഉടന്‍ തന്നെ വനിതാ നേതാവ് പൊലീസില്‍ പരാതി നല്‍കി. പക്ഷെ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.