ന്യൂഡൽഹി: ചരക്ക് ഗതാഗതത്തിനായുള്ള രജിസ്ട്രേഷൻ പൂർണമായും ഓൺലൈനിലേയ്ക്ക് മാറുന്നു. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനിമുതൽ ഓൺലൈൻ വഴി മാത്രമാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു.
നവംബർ ഒന്നുമുതൽ ആണ് പുതിയ നിർദ്ദേശം നടപ്പിലാക്കുക. അതേസമയം സൈന്യത്തിന്റെ സാധനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതർ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല.
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പലപ്പോഴും രജിസ്ട്രേഷൻ നടപടികൾക്ക് എടുക്കുന്ന കാലതാമസം തിരക്കേറിയ പലയിടത്തും ലോഡിങ് വൈകാൻ കാരണമാകുന്നുണ്ട്. ഓൺലൈൻ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാവും.
പാർക്കിംഗ് ലോട്ട് ഓപ്പറേഷൻസ്, പാഴ്സൽ സ്പേസ്, കൊമേഴ്സ്യൽ പബ്ലിസിറ്റി തുടങ്ങിയ നോൺ-ഫെയർ റവന്യൂ കരാറുകൾക്ക് അപേക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും അടുത്തിടെ റെയിൽവേ മന്ത്രാലയം ഡിജിറ്റൈസ് ചെയ്തിരുന്നു.
ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയിൽവേ ക്ലർക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകൾ ബുക്ക് ചെയ്യുന്ന പതിവ് അവസാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.