തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിലെ അംഗം അഹമ്മദ് ദേവർകോവിലിന് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷൻ കേരളയുമായി ബന്ധമുണ്ടെന്നും മന്ത്രിയെ പുറത്താക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട സംഘടനുമായി ബന്ധമുള്ള ഒരാൾ മന്ത്രിസഭയിൽ ഇരിക്കുന്നത് ശരിയല്ല. ഒരു മന്ത്രിക്ക് എങ്ങനെയാണ് ഈ സംഘടനയുമായി ബന്ധം പുലർത്താൻ കഴിയുക. അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും ഐഎൻഎലിനെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തീവ്രവാദത്തിന് വേണ്ടി ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതാർഹമാണ്. പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാവിനോട് ചെയ്യുന്ന നല്ല കാര്യമാണിത്. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചവർക്കുള്ള താകീതാണ് ഇത്. നിരോധിക്കപ്പെട്ട സംഘടനയുമായുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധം എൽഡിഎഫും യുഡിഎഫും അവസാനിപ്പിക്കണം. പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല എസ്ഡിപിഐ യെയും നിരോധിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.