തിരുവനന്തപുരം: ഇന്ന് ലോക വാർത്താദിനം. മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വീണ്ടും ഒരു വാർത്താദിനം കൂടി എത്തിയിരിക്കുന്നു. കനേഡിയന്‍ ജേർണലിസം ഫൗണ്ടേഷന്റെയും വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തില്‍ ആചരിക്കുന്ന ലോക വാര്‍ത്താ ദിനത്തിന്റെ ഇത്തവണത്തെ മുദ്രാവാക്യം 'വസ്തുതാ പൂര്‍ണമായ മാധ്യമ പ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിക്കുക' എന്നതാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 500 ഓളം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ മുദ്രാവാക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. പൂർണ്ണമായും മാധ്യമ പ്രവർത്തനം ഉറപ്പുവരുത്തുന്നു എന്ന് പറയുമ്പോഴും ചങ്ങലകളാൽ ബന്ധിതമാണ് മാധ്യമസ്വാതന്ത്ര്യമെന്നും.നിരോധിക്കപ്പെട്ടപ്പോഴൊക്കെ പത്രത്തിന്റെ പേരുമാറ്റി പുതുക്കി ഇറക്കിയ കാറല്‍ മാര്‍ക്‌സും പ്രിയപ്പെട്ട രാജ്യത്തിലെ ആദ്യപത്രം പുറത്തിറക്കി നിരോധനം ഏറ്റുവാങ്ങിയ ജെയിംസ് അഗസ്റ്റസ് ഹിക്കിയും എല്ലാം മാധ്യമങ്ങള്‍ക്കെതിരെ കൊടുങ്കാറ്റ് ആഞ്ഞടിച്ച കാലത്ത് അതിനെതിരെ തോണി തുഴഞ്ഞ പോരാളികളായിരുന്നു.
പ്രസ്സ് ഫ്രീഡം ഇന്‍ഡക്‌സില്‍ 2016ലെ 133 ആം റാങ്കില്‍ നിന്ന് 150 ലേക്ക് ഇടിഞ്ഞു വീണിരിക്കുകയാണ് ഇന്ത്യന്‍ മാധ്യമ സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമരകാലത്ത് ഉടലെടുത്ത ജൂട്ട് പ്രസ് ഉയര്‍ത്തിയ നീതികേട് നൂറ്റാണ്ട് 21ല്‍ എന്‍ഡിടിവിയുടെ ഉടമസ്ഥത തട്ടിയെടുക്കുന്ന അദാനിമാരായി തുടരുകയാണ്. പൂർണ്ണ മാധ്യമ സ്വാതന്ത്ര്യം ജനങ്ങളുടെ അനീതിക്കെതിരായ ശബ്ദമാണ്. ആ ശബ്ദം ഉയർന്നു തന്നെ നിൽക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.