ഐഎഎസ് ഉദ്യോഗസ്ഥർ റോഡ് പരിശോധന നടത്തും; നാല് ഘട്ടമായാണ് പരിശോധന

ഐഎഎസ് ഉദ്യോഗസ്ഥർ റോഡ് പരിശോധന നടത്തും; നാല് ഘട്ടമായാണ് പരിശോധന

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഇനി മുതൽ നേരിട്ട് റോഡുകളിൽ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നാല് ഘട്ടമായാണ് പരിശോധന നടത്തുക. ഉദ്യോഗസ്ഥർ റോഡിലൂടെ യാത്ര ചെയ്തു റോഡുകളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തുകയും 45 ദിവസത്തിൽ ഒരിക്കൽ പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയും വേണം. റോഡിനെ സംബന്ധിച്ച് ജനങ്ങളുടെ പരാതികളും കണക്കിലെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ താഴെത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട്. 

തീർത്ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണം പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട് ഇതിനായുള്ള ഒരുക്കങ്ങൾ വേഗത്തിൽ ആക്കുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.