ഫുട്ബോള്‍ താരം ഹാരിസ് റഹ്മാന്‍റെ ഓർമ്മയ്ക്കായി ഗോള്‍ കീപ്പേഴ്സ് കപ്പ്

ഫുട്ബോള്‍ താരം ഹാരിസ് റഹ്മാന്‍റെ ഓർമ്മയ്ക്കായി ഗോള്‍ കീപ്പേഴ്സ് കപ്പ്

 അജ്മാന്‍: യുഎഇയിലെ മുന്‍ ഫുട്ബോള്‍ താരം ഹാരിസ് റഹ്മാന്‍റെ ഓർമ്മയ്ക്കായി ഗോള്‍ കീപ്പേഴ്സ് കപ്പ് 2022 സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 ന് അജ്മാനിലെ വോള്‍ഗ വിന്നേഴ്സ് ഗ്രൗണ്ടില്‍ വച്ചാണ് ടൂർണമെന്‍റ് നടക്കുക. യുഎഇ യിലെ കേഫായുടെ കീഴിലുള്ള 24 ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 


അഷ്റഫ് താമരശേരി മുഖ്യാതിഥിയായി പങ്കെടുക്കും. ഏസ്സ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് കുട്ടി , വോൾഗ ഡയറക്ടർ ഗോപ കുമാർ ,ഗ്ലോബ് ട്രെക്കേർസ് ഡയറക്ടർ പ്രദീപ് നമ്പ്യാർ എന്നിവരും അതിഥികളായി എത്തുമെന്ന് ടൂർണമെന്‍റ് കൺവീനർ നൗഷാദ് ,കേഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര ,സെക്രട്ടറി നൗഷാദ് അൽ ഐൻ എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.