ന്യൂഡൽഹി: രാജ്യത്തിന്റെ ആദ്യ തദ്ദേശനിര്‍മിത സെമി-ഹൈ സ്പീഡ് തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. പുൽവാമയിലെ ചാവേറാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദുഃഖസാന്ദ്രമായ ചടങ്ങിലായിരുന്നു പുതിയ തീവണ്ടിയുടെ അവതരണം.
18 എൻജിൻരഹിത ട്രെയിൻസെറ്റ് ഉപയോഗിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. സെമി-ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്‌സ്പ്രസ് വെറും 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാൻ നിർമ്മിത ബുള്ളറ്റ് ട്രെയിനിനെയാണ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് എക്സ്പ്രസ് മറികടന്നത്. 55 സെക്കൻഡിനുള്ളിൽ ആണ് ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിൻ 100 കിലോമീറ്റർ വേഗത കൈവരിച്ചത്.
ഡൽഹിയിൽ നിന്ന് വാരണാസിയിലേയ്ക്കാണ് സര്‍വീസ്. 9.45 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കും. യാത്രയ്ക്കിടയിൽ കാൺപൂരിലും അലഹാബാദിലും 40 മിനിട്ട് വീതമുള്ള ഇടവേളകള്‍ സഹിതമാണ് ഈ യാത്രാസമയം. വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കും. പൂർണമായും എസി ആയിരിക്കും.
അതോടൊപ്പം സ്ലൈഡിംഗ് ഡോറുകൾ, പേഴ്സണൽ റീഡിംഗ് ലാമ്പ്, മൊബൈൽ ചാർജിംഗ് പോയിന്റ്, അറ്റൻഡന്റ് കോൾ ബട്ടൺ, ബയോ ടോയ്‌ലറ്റുകൾ, ഓട്ടോമാറ്റിക് ഗേറ്റുകൾ, സിസിടിവി ക്യാമറകൾ, ചാരിയിരിക്കുന്ന സൗകര്യം, സുഖപ്രദമായ സീറ്റുകൾ എന്നിവയുണ്ടാകും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും ട്രെയിൻ മുംബൈ സെൻട്രലിനും ഗാന്ധിനഗറിനും ഇടയിൽ സർവീസ് നടത്തും.
വന്ദേ ഭാരത് എക്‌സ്പ്രസിൽ നിരവധി നൂതന സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ പ്യൂരിഫിക്കേഷനായി റൂഫ് മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോകാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനവും ഇതിലുണ്ട്. നിലവിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളെ അപേക്ഷിച്ച് പുതിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കൂടുതൽ സുഖകരമായിരിക്കും. പുതിയ ട്രെയിനുകളുടെ കോച്ചുകൾ പഴയ ട്രെയിനുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്നതാണ് കാരണം. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.