വിനോദസഞ്ചാരികൾ 2021 ൽ ഏറ്റവും കൂടുതൽ എത്തിയത് മഹാരാഷ്ട്രയിൽ

വിനോദസഞ്ചാരികൾ 2021 ൽ ഏറ്റവും കൂടുതൽ എത്തിയത് മഹാരാഷ്ട്രയിൽ

ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്ത് എത്തിയ വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേരും സന്ദർശനം നടത്തിയത് മഹാരാഷ്ട്രയിൽ. രണ്ടാം സ്ഥാനത്ത് തമിഴ്നാട്. ഡൽഹിയിലെ വിജ്ഞാൻ ഭവൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

20021ൽ മഹാരാഷ്ട്രയിൽ 1.26 ദശലക്ഷവും തമിഴ്നാട്ടിൽ 1.23 ദശലക്ഷവും സഞ്ചാരികളാണ് സന്ദർശനം നടത്തിയത്. അതേസമയം ആഭ്യന്തര സഞ്ചാരികൾ കൂടുതൽ എത്തിയത് തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ആണ്. തമിഴ്നാട്ടിൽ 140.65 ദശലക്ഷം സഞ്ചാരികൾ എത്തിയപ്പോൾ ഉത്തർപ്രദേശിൽ ഇത് 86.12 ദശലക്ഷമാണ്.

2021-22 ആഭ്യന്തര സന്ദർശകർ കൂടുതൽ എത്തിയത് താജ്മഹലിലാണ്. വിദേശികൾ കൂടുതൽ എത്തിയത് തമിഴ്നാട്ടിലെ മഹാബലി സ്മാരകങ്ങളിലും. കോവിഡിനെ തുടർന്ന് ഇന്ത്യൻ ടൂറിസത്തിൽ 44.5 ശതമാനം നെഗറ്റീവ് വളർച്ചയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.