ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം പ്രതിഷേധാർഹം: സീറോ മലബാർ മാതൃവേദി

ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം പ്രതിഷേധാർഹം: സീറോ മലബാർ മാതൃവേദി

മാനന്തവാടി: ക്രൈസ്തവർ വളരെ പ്രാധാന്യം കൽപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിവസമായ ഞായറാഴ്ചകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ക്ക് പ്രവർത്തിദിനം ആക്കുന്ന സർക്കാർ ഉത്തരവുകൾ ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. ഈ നടപടി അംഗീകരിക്കാനാവത്തതും പ്രതിഷേധാർഹവും അപലപനീയമാണ് എന്നു സീറോ മലബാർ മാതൃവേദി മാനന്തവാടി രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രസ്താവിച്ചു.

ഞായറാഴ്ചകളിൽ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുക വഴി ക്രൈസ്തവരെ അപമാനിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും രൂപതാ മാതൃവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. രൂപതാ ഡയറക്ടർ ഫാ ബിനു വടക്കേൽ, ആനിമേറ്റർ സി എമിലിൻ എസ് എ ബി എസ്, പ്രസിഡന്റ് ഫിലോ ചേലക്കൽ, സെക്രട്ടറി സെലിൻ മേപ്പാടത്ത് എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26