ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ കുറവ്. ഒക്ടോബർ മാസത്തെ ഇന്ധന വിലയിലാണ് 38 ഫില്‍സിന്‍റെ കുറവുണ്ടായിരിക്കുന്നത്. വെളളിയാഴ്ച രാത്രിയോടെയാണ് അധികൃതർ വില പ്രഖ്യാപിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് യുഎഇ വിപണിയിലും പ്രതിഫലിച്ചത്. സെപ്റ്റംബറില്‍ ഇന്ധനവില ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവാണുണ്ടായിരുന്നത്.
സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 03 ഫില്‍സാണ് ഒക്ടോബറിൽ വില. സെപ്റ്റംബറിൽ ഇത് 3 ദിർഹം 41 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 92 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 30 ഫില്‍സായിരുന്നു. ഇ പ്ലസിന് 2 ദിർഹം 85 ഫില്‍സായി. സെപ്റ്റംബറിൽ ഇത് 3 ദിർഹം 22 ഫില്‍സായിരുന്നു. സെപ്റ്റംബറിൽ 3 ദിർഹം 87 ഫില്‍സായിരുന്ന ഡീസല്‍ വില ഒക്ടോബറിൽ 3 ദിർഹം 76 ഫില്‍സായും താഴ്ന്നു.
ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ ചെലവ് എന്തുവരും, ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 154.53 ദിർഹമാകും. സെപ്റ്റംബറില്‍ ഇത് 173.91 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 148.92 ദിർഹമാകും.സെപ്റ്റംബറില്‍ ഇത് 168.3 ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ സെപ്റ്റംബറില്‍ 145.35 ദിർഹം നല്കണമായിരുന്നു ഒക്ടോബറില്‍ അത് 164.22 ആയി കുറഞ്ഞു.
ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 236.13 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 230.52 ആയിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 226.44 ദിർഹമാവുമായിരുന്ന് നിരക്ക്. ജൂലൈയിലെയും ഒക്ടോബറിലേയും ഇന്ധനവിലയില്‍ ഇത്തരത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ 81 ദിർഹത്തിന്‍റെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
62 ലിറ്റർ കപ്പാസിറ്റിയുളള വാഹനങ്ങളാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 187.86 ദിർഹമാണ് ചെലവ്. സെപ്റ്റംബരില്‍ ഇത് 211.42 ആയിരുന്നു.സ്പെഷല്‍ 95 പെട്രോളാണെങ്കില്‍ സെപ്റ്റംബറില്‍ 204.6 ദിർഹമായിരുന്നു ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ വേണ്ടിയരുന്നതെങ്കില്‍ ഒക്ടോബറില്‍ 181.04 ആയി കുറഞ്ഞു.
ഇ പ്ലസ് 91 പെട്രോളാണെങ്കില്‍ ഒക്ടോബറില്‍ 176.7 ദിർഹമാണ്ചെലവ്. സെപ്റ്റംബറില്‍ ഇത് 199.64 ദിർഹമായിരുന്ന സ്ഥാനത്താണിത്.
74 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുളള എസ് യു വി യാണെങ്കിലും നല്ല വ്യത്യാസമാണ് ഇരു മാസങ്ങളിലെയും ഇന്ധന വിലയിലുണ്ടായിരിക്കുന്നത്. ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍, സൂപ്പർ 98 പെട്രോള്‍ ഒക്ടോബറില്‍ 224.22 ദിർഹം സെപ്റ്റംബറില്‍ ഇത് 252.34.62 ദിർഹം. സ്പെഷല്‍ 95 പെട്രോള്‍ ഒക്ടോബറില്‍ 216.08, സെപ്റ്റംബറില്‍ ഇത് 244.2 ദിർഹം
ഇ പ്ലസ് 91 പെട്രോള്‍ ഒക്ടോബറില്‍ 210.09 സെപ്റ്റംബറില്‍ 238.28 ദിർഹം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.