മുപ്പത്തി മൂന്നാം കെ.സി.ബി.സി നാടക മേള സമാപിച്ചു

 മുപ്പത്തി മൂന്നാം കെ.സി.ബി.സി നാടക മേള സമാപിച്ചു

കൊച്ചി: മുപ്പത്തി മൂന്നാം കെ.സി.ബി.സി നാടക മേള സമാപിച്ചു. മികച്ച നാടകങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഇന്നലെ പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.

മികച്ച സംവിധായകന്‍ രാജേഷ് ഇരുളം, മികച്ച നടന്‍ സതീഷ് കുന്നത്ത്, മികച്ച നടി സന്ധ്യ മുരുകേഷ് എന്നിവരാണ്. കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന ആണ് മികച്ച നാടകം. മികച്ച രണ്ടാമത്തെ നാടകങ്ങള്‍ വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങള്‍, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത എന്നിവയാണ്. ബെന്നി പി. നായരമ്പലം, ടി.എം എബ്രഹാം, ഷര്‍ലി സോമസുന്ദരം എന്നിവരുടെ ജൂറി ആണ് വിജയികളെ പ്രഖ്യാപിച്ചത്.

മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍, നടന്‍ സിദ്ധിഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടാതെ ദിലീഷ് പോത്തന്‍, അന്നാബെന്‍, എഴുത്തുകാരന്‍ അബിന്‍ ജോസഫ് തുടങ്ങിയവര്‍ക്ക് കെ.സി.ബി.സി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.