91ാം സങ്കീര്‍ത്തനം ഗാനരൂപത്തില്‍

91ാം സങ്കീര്‍ത്തനം ഗാനരൂപത്തില്‍

ലിസി കെ ഫെര്‍ണാണ്ടസും ബേബി ജോണ്‍ കലയന്താനിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ ഫെര്‍ണാണ്ടസും അന്ന ബേബിയും ചേര്‍ന്നാണ്. ഇരവരുടേയും അനുഗ്രീത ശബ്ദത്തില്‍ പുരത്തിറക്കിയ ഗാനങ്ങള്‍ കോടിക്കണക്കിന് ജനങ്ങളാണ് ഇതിനോടകം ഹൃദയത്തില്‍ ഏറ്റിയത്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം അഞ്ച് കോടിയ്ക്ക് മേല്‍ ആളുകള്‍ 91 ാം സങ്കീര്‍ത്തനം ശ്രവിച്ച് കഴിഞ്ഞു. ഇതിന്റെ രചനയുടേയും സംഗീതത്തിന്റെയും പിന്നില്‍ അത്ഭുതകരമായ ദിവ്യകരങ്ങളുണ്ടെന്ന് ലിസി ഫെര്‍ണാണ്ടസ് പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. റൂഹ എന്ന ആല്‍ബത്തില്‍ ഏറ്റവും അവസാനമായി വളരെ ലളിതമായി 91 ാം സങ്കീര്‍ത്തനം ചേര്‍ക്കപ്പെടുകയായിരുന്നു.

ആയിരക്കണക്കിന് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ള ലിസിയുടെ പാട്ടുകളില്‍ ഏറ്റവും ശ്രദ്ധേയം 91ാം സങ്കീര്‍ത്തനം തന്നെയാണ്. മകന്‍ ഷാന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരൂപത്തിന്റെ യൂട്യൂബ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26