ചിക്കാഗോ: ഒക്ടോബര്‍ ഒന്നിന് സ്ഥാനരോഹണം ചെയ്ത മാര്‍ ജോയി ആലപ്പാട്ടിനെ നേരില്‍ കണ്ട് അനുമോദിക്കുന്നതിനായി ചിക്കാഗോ ആര്‍ച്ച്ഡയസിസിലെ (ലത്തീന്‍) ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് സൂപ്പിച്ച് ബെല്‍വുഡിലുള്ള മാര്‍ തോമാ ശ്ലീഹ കത്തീഡ്രലില്‍ രാവിലെ 7.30 ന് എത്തിച്ചേര്‍ന്നു. കര്‍ദ്ദിനാള്‍ സൂപ്പിച്ചിനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇംഗ്ലണ്ടിലെ മെത്രനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അതിരൂപതാ ചാന്‍സലര്‍ വിന്‍സെന്റ് ചെറുവത്തൂര്‍, വികാരി ജനറല്‍ ഫാദര്‍ തോമസ് കടുകപ്പിള്ളി, രൂപതാ ചാന്‍സലര്‍ ഡോ ജോര്‍ജ് ദാനവേലി, രുപതാ പ്രെക്രുറേറ്റര്‍ ഫാദര്‍ കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, പാലാ രുപതാ ചാല്‍സലര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേന്താനത്ത് മറ്റു വൈദികര്‍, സന്യാസിനിമാര്‍, കൈക്കരാന്മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പാരിഷ് ഹാളില്‍ നിന്ന് ദേവലായത്തിലേക്ക് പ്രദക്ഷണമായി നിങ്ങിയ വിശിഷ്ട വ്യക്തികളെ മലയാളത്തനിമയോടെ താലപ്പൊലിയേന്തി, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ദേവലായത്തിലേക്ക് ആനയിച്ചപ്പോള്‍ ഇടവകാംഗങ്ങള്‍ പേപ്പല്‍ പതാക വീശി ഇരുവശങ്ങളിലുമായി അണിനിരന്നു.
ദിവ്യബലിയ്ക്ക് മുന്‍പ് മാര്‍ ജോയി ആലപ്പാട്ട് തന്റെ സ്വാഗത പ്രസംഗത്തില്‍ ചിക്കാഗോ ആര്‍ച്ച്ഡയസിസ് സീറോ മലബാര്‍ സമൂഹത്തിന് ചെയ്ത സഹായങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. ചിക്കാഗേയിലെ സീറോ മലബാര്‍ സമുഹത്തിന്റെ വളര്‍ച്ചയില്‍ ലാറ്റിന്‍ അതിരൂപതയായ ചിക്കാഗോ ആര്‍ച്ച് ഡയസിസ് ചെലുത്തിയ സ്വാധീനം എടുത്തു പറഞ്ഞു. മുന്‍ സഭാതലവന്മാര്‍ ചെയ്ത സേവനക്കള്‍ നന്ദിയോടെ ഓര്‍മ്മിച്ചു.
വിശുദ്ധ കുര്‍ബാനക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കിയപ്പോള്‍ ബിഷപ്പുമരായ മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ സ്‌ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കുര്‍ബാന മധ്യേ കര്‍ദിനാള്‍ സൂപ്പിച്ച് സീറോ മലബാര്‍ സമൂഹം ഒരിക്കലും തങ്ങളുടെ മാതൃ ഭാഷയും തോമാഗ്ലീഹായില്‍ നിന്നും ഏറ്റു വാങ്ങിയ വിശ്വാസ പാരമ്പര്യവും മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. വിശ്വാസ പാരമ്പര്യം അഭിമാനത്തോടെ യുവജനങ്ങള്‍ക്ക് കൈമാറി വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.
ചിക്കാഗോ ആര്‍ച്ച് ഡയസിസ് ചെയ്ത ഉപകാരങ്ങളെക്കാള്‍, സീറോ മലബാര്‍ സമൂഹം തങ്ങളുടെ വിശ്വാസ പൈതൃകത്തില്‍ ജീവിക്കുന്നതിലൂടെ, വളര്‍ന്ന് വലുതാകുന്നതിലൂടെ ചിക്കാഗോയിലെ ലാറ്റിന്‍ രുപതയ്ക്കാണ് മാതൃകയും ഉത്തേജനവും നല്‍കുന്നതെന്ന് പിതാവ് പറഞ്ഞു. വളരെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളിലൂടെ തങ്ങളുടെ വിശ്വാസ പൈതൃകം കാത്തു സൂക്ഷിക്കുന്ന സീറോ മലഞ്ചാര്‍ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു.
ദിവ്യബലിക്കു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ മെത്രനായ മാര്‍ ആലപ്പാട്ടിന് ആശംസകള്‍ നേരുകയും വിരമിച്ച മാര്‍ അങ്ങാടിയത്ത് സഭയുടെ വളര്‍ച്ചയ്ക്ക് ചെയ്ത സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയും ചെയ്തു. ഭാരതത്തിലെ സീറോ മലബാര്‍ സഭ ഇന്ന് കടന്നു പോകുന്ന പ്രധിസന്ധികളില്‍ നിന്ന് മോചനം ലഭിക്കുവാന്‍ പ്രാര്‍തനാ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഫാദര്‍ തോമസ് കടുകപ്പിള്ളി നന്ദിപ്രകാശനം നടത്തി. ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് അക്ഷീണം പ്രയത്‌നിച്ച എല്ലാവരെയും ഒപ്പം ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മെത്രാന്മാരേയും വൈദികരേയും സന്യസ്തരേയും നന്ദിയോടെ ഓര്‍ക്കുന്നതായും ഫാദര്‍ കാടുകപ്പിള്ളി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.