പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന എ. അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന എ. അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: യു.എ.പി.എ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എ. അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസത്തെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചത്.

അബ്ദുല്‍ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്കാണ് എന്‍.ഐ.എ കോടതി അനുവദിച്ചത്.
കേരളത്തില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് അബ്ദുല്‍ സത്താര്‍. റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്നാണ് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.

അബ്ദുല്‍ സാത്താറിനെ കഴിഞ്ഞ മാസം 20 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍.ഐ.എ അപേക്ഷ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബ്ദുല്‍ സത്താര്‍. ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സീല്‍ ചെയ്തിരുന്നു. 15 വര്‍ഷം മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കള്‍ച്ചറല്‍ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടത്തിയത്. സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.