ഫോക്ക് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2022 ഒക്ടോബർ 7 വെള്ളിയാഴ്ച

ഫോക്ക് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2022 ഒക്ടോബർ 7 വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലാ നിവാസികളുടെ കൂടിച്ചേരലായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ്റെ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം " കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മഹബുളയിലുള്ള ഇന്നോവ ഇൻ്റർനാഷണൽ സ്കൂൾ ആഡിറ്റോറിത്തിലാണ് "കണ്ണൂർ മഹോത്സവം 2022' ൻ്റെ വേദി. 

അംഗങ്ങൾക്കു വേണ്ടി നടത്തുന്ന ആര്ടസ് ഫെസ്റ്റ്, നാലിന് തുടങ്ങുന്ന സാംസ്ക്കാരിക സമ്മേളനം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ, ഷബാന എന്നിവർ ചേർന്ന് നയിക്കുന്ന ഗാനമേള, പ്രശസ്ത മെൻറലിസ്റ്റ് നിപിൻ നിരാവത്ത് നയിക്കുന്ന മെൻറലിസം ഷോ, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കൽ, ഡോ.സുകുമാർ അഴീക്കോടിൻ്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ എഴുത്തുകാർക്കു വേണ്ടി ഫോക്ക് നടത്തിയ സാഹിത്യ മത്സരത്തിലെ വിജയി ധർമ്മരാജ് മാടപ്പള്ളിക്ക് നൽകുന്ന ഗുരുസാഗര അവാർഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളെ അധികരിച്ച് നൽകുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് ഈ വർഷം അർഹനായത് കണ്ണൂർ ധർമ്മശാല അന്ധവിദ്യാലയത്തിൻ്റെ പ്രിൻസിപ്പിൾ സി വി നാരായണൻ മാസ്റ്റർക്കാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പതിനേഴാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിനിയായ അജിതയ്ക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ രജിത്ത് കെ.സി, കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ, അവാർഡ് കമ്മിറ്റി കൺവീനർ ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.