തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ സേനയ്ക്ക് കൈമാറി

തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ സേനയ്ക്ക് കൈമാറി

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് വ്യോമസേനയ്ക്ക് കൈമാറി. ആത്മ നിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ആദ്യ ഹെലികോപ്റ്ററാണിത്.

ചടങ്ങില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ഐ.എ.എഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു. 5000 മീറ്റര്‍ ഉയരത്തില്‍ ആയുധങ്ങളുമായി ലാന്‍ഡ് ചെയ്യാന്‍ കഴിവുള്ള ഹെലികോപ്ടറാണിത്. ഫ്രഞ്ച് നിര്‍മ്മിത വ്യോമ മിസൈലുകളും വ്യോമ ഭൂതല മിസൈലുകളും എല്‍.സി.എച്ചിന്റെ ആയുധ ശേഷി കരുത്തുറ്റതാക്കും.

പന്ത്രണ്ട് റോക്കറ്റുകള്‍ വീതം വിക്ഷേപിക്കാന്‍ കഴിയുന്ന രണ്ടു പോഡുകളാണ് ഹെലികോപ്ടറിനുള്ളത്. ഏത് കാലാവസ്ഥയിലും ഉന്നത മേഖലയിലും ആക്രമണം നടത്താന്‍ ശേഷിയുണ്ട്. 110 ഡിഗ്രി തിരിയാന്‍ സാധിക്കുന്ന 20 എം.എം ഗണ്ണുകള്‍ എല്‍.സി.എച്ചിന്റെ പ്രധാന ആയുധമാണ്. കൂടാതെ കോക് പിറ്റിലെ എല്ലാ കാര്യങ്ങളും വീക്ഷിക്കാന്‍ പൈലറ്റിന്റെ ഹെല്‍മറ്റില്‍ തന്നെ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ അടുത്ത നാലു പതിറ്റാണ്ട് കാലത്തേക്ക് നിലനില്‍ക്കാന്‍ ശേഷിയുള്ള നൂതനമായ സംവിധാനങ്ങള്‍ ഹെലികോപ്ടറിന്റെ ഭാഗമാണ്.

ശത്രുക്കള്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാത്ത വിധം സ്റ്റെല്‍ത്ത് പ്രത്യേകതകളും എല്‍.സി.എച്ചിനുണ്ട്. തിരച്ചില്‍ നടത്താനുള്ള ശേഷി, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകര്‍ക്കല്‍, ഡ്രോണ്‍ പ്രതിരോധം, വനാന്തര്‍ഭാഗത്തെ തീവ്രവാദ വിരുദ്ധ പോരാട്ടം, ബങ്കറുകള്‍ തകര്‍ക്കല്‍, സുരക്ഷ സേനയ്ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറിന്റെ പ്രത്യേകതകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.