വനിത ഏഷ്യാ കപ്പ്; മലേഷ്യയെ വീഴ്ത്തി ഇന്ത്യൻ പുലികൾക്ക് രണ്ടാം ജയം

വനിത ഏഷ്യാ കപ്പ്; മലേഷ്യയെ വീഴ്ത്തി ഇന്ത്യൻ പുലികൾക്ക് രണ്ടാം ജയം

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മലേഷ്യയെയാണ് ഇന്ത്യ വീഴ്ത്തിയത്. മഴയെ തുടർന്ന് ഡക്ക്‌വര്‍ത്ത്‌ ലൂയീസ് നിയമം അനുസരിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 30 റൺസിനാണ് ഇന്ത്യയുടെ ജയം.

ഇന്ത്യ മുന്നോട്ടു വച്ച 182 റൺസ് വിജയലക്ഷ്യം പിന്തുടരവെ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മലേഷ്യ 16 റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ഈ സമയത്ത് മഴ നിയമപ്രകാരം 46 റൺസാണ് മലേഷ്യയ്ക്ക് വേണ്ടിയിരുന്നത്.

വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം സബ്ബിനേനി മേഘന ടീമിലെത്തി. സ്നേഹ് റാണയ്ക്ക് പകരം കിരൺ നവ്ഗിരെയും ടീമിൽ ഇടം നേടി. സബ്ബിനേനിയും ഷഫാലിയും ചേർന്ന ആദ്യ വിക്കറ്റിൽ ഇന്ത്യ 116 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 38 പന്തുകളിൽ ഫിഫ്റ്റി നേടിയ സബ്ബിനേനി ആക്രമിച്ചുകളിച്ചപ്പോൾ ഷഫാലിയും ഫോമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകി. 14ആം ഓവറിൽ സബ്ബിനേനി വീണു. 53 പന്തിൽ 69 റൺസെടുത്താണ് താരം മടങ്ങിയത്.

സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറിലെത്തിയ റിച്ച ഘോഷും തകർത്തുകളിച്ചു. ഷഫാലിയെ ഒരുവശത്ത് നിർത്തി റിച്ച ആഞ്ഞടിച്ചു. 42 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 19ആം ഓവറിൽ അവസാനിച്ചു. ആദ്യ പന്തിൽ ഷഫാലിയും (39 പന്തിൽ 46) രണ്ടാം പന്തിൽ നവ്ഗിരെയും (0) മടങ്ങി. പിന്നീട് രാധ യാദ (2 പന്തിൽ 8), ഡയലൻ ഹേമതലത (4 പന്തിൽ 10 നോട്ടൗട്ട്) എന്നിവർ ചില കൂറ്റൻ ഷോട്ടുകൾ കളിച്ചു. 19 പന്തിൽ 31 റൺസെടുത്ത റിച്ച ഘോഷ് നോട്ടൗട്ടാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.