ജമ്മു കാശ്മീര്‍ ജയില്‍ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരന്‍ ഒളിവില്‍

ജമ്മു കാശ്മീര്‍ ജയില്‍ ഡിജിപി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരന്‍ ഒളിവില്‍

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച അര്‍ധരാത്രിയാണ് എച്ച്കെ ലോഹ്യയെ (57) ജമ്മുവിലെ ഉദയവാല ഏരിയയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനെ കാണാനില്ലെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കഴുത്ത് അറുത്ത നിലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയുടെ മൃതദേഹം കണ്ടെത്തിത്. ഇതിനു ശേഷം കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ജമ്മുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായും വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും ക്രൈം സംഘവും സ്ഥലത്ത് പരിശോധന നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും എഡിജിപി അറിയിച്ചു.

2022 ഓഗസ്റ്റ് മൂന്നിനാണ് ലോഹ്യ ജമ്മു-കശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയായി ചുമതലയേറ്റത്. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ലോഹ്യയും കുടുംബവും സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും അന്വേഷണം എന്ന് പൊലീസ് അറിയിച്ചു.

1992 ബാച്ച് ഐപിഎസ് ഓഫീസറാണ് അമ്പത്തിമൂന്നുകാരനായ ഹേമന്ത് കുമാര്‍ ലോഹ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.