ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന ദിവസം. കോവിഡിന്റെ നിയന്ത്രണങ്ങള്‍ മാറിയതോടെ സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തിരൂര്‍ തുഞ്ചന്‍ പറമ്പ്, കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം, തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.

പള്ളികളിലും വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് കുരുന്നുകളുടെ നാവില്‍ വൈദികര്‍ ആദ്യാക്ഷരം കുറിച്ചു. നൃത്തം ഉള്‍പ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട്.

വിജയദശമി ദിനത്തില്‍ മലയാളികള്‍ ഏറെ സന്ദര്‍ശിക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ ഇവിടെ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.

ക്ഷേത്രം മേല്‍ശാന്തി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയാറാക്കിയ ഇടത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് കുരുന്നുകളാണ് ഇവിടെ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.