സൗദിയില്‍ ഡൗണ്‍ടൗണ്‍ കമ്പനി വരുന്നു

സൗദിയില്‍ ഡൗണ്‍ടൗണ്‍ കമ്പനി വരുന്നു

റിയാദ്: വികസനത്തിന്‍റെ പുതിയ അധ്യായം രചിക്കാന്‍ സൗദി അറേബ്യയില്‍ ഡൗണ്‍ ടൗണ്‍ കമ്പനി വരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. 12 നഗരങ്ങളുടെ മുഖച്ഛായ മാറ്റുകയെന്നുളളതാണ് പദ്ധതിയുടെ ഉളളടക്കം.

മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക് എന്നിവിടങ്ങളില്‍ പൊതുപങ്കാളിത്ത ഫണ്ട് വിനിയോഗിച്ച് വികസനം നടപ്പാക്കുകയാണ് ലക്ഷ്യം. റീടെയ്ല്‍, ടൂറിസം, വിനോദം,ഭവനം എന്നിവയുള്‍പ്പടെ പ്രധാനസാമ്പത്തിക മേഖലകളില്‍ പുതിയ വ്യാപാര നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയുമായും നിക്ഷേപകരുമായും മികച്ച പങ്കാളിത്തം കെട്ടിപ്പടുക്കാനും ഡൗണ്‍ടൗണ്‍കമ്പനി ലക്ഷ്യമിടുന്നു.

10 ലക്ഷം ചതുരശ്ര മീറ്ററിലാണ് നഗര വികസനം സാധ്യമാവുക.പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായകരമാകും. വിഷന്‍ 2030 ന്‍റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായായി വിവിധ മേഖലകളിലേക്ക് സമ്പദ് വ്യവസ്ഥ വ്യാപിപ്പിക്കുകയാണ് സൗദി അറേബ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.