ദുബായില്‍ ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കൂ, അപ്രതീക്ഷിത സമ്മാനം തേടിയെത്തും

ദുബായില്‍ ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കൂ, അപ്രതീക്ഷിത സമ്മാനം തേടിയെത്തും

ദുബായ്: പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റി ഉപഭോക്താക്കള്‍ക്കായി സമ്മാനപദ്ധതി പ്രഖ്യാപിച്ചു.

42 മത് ജൈറ്റക്സ് ടെക്നോളജി വാരത്തിന്‍റെ ഭാഗമായാണ് ഇത്.

സെപ്‌റ്റംബർ 1 മുതൽ ഒക്ടോബർ 14 രെ ദേവയുടെ വെബ്‌സൈറ്റ് (www.dewa.gov.ae) അല്ലെങ്കിൽ സ്‌മാർട്ട് ആപ്പ് വഴി ഡിജിറ്റൽ ഇടപാട് നടത്തി ഉപഭോക്താക്കൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നേടാനുളള അവസരമാണ് നല്‍കുന്നത്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലെ ഷെയ്ഖ് സായിദ് ഹാളിലെ സ്റ്റാന്‍ഡ് നമ്പർ എസ് 1 ഡിയിലാണ് ദേവയുടെ സ്റ്റാള്‍. ഇവിടെ സന്ദർശകർക്കായി പ്രത്യേക റാഫിളുകളും നടക്കും.

കഴിഞ്ഞ വർഷം നടത്തിയ ഉപഭോക്തൃ സർവ്വെയില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ 15 വിജയികളെയും തെരഞ്ഞെടുക്കും.ഒക്ടോബർ 10 മുതൽ 14 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലാണ് ജൈറ്റക്സ് ടെക്നോളജി വീക്ക് നടക്കുക..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.