ദോഹ: ഖത്തർ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കായുളള റീ സെയില്‍ പ്ലാറ്റ് ഫോം സേവനം തുടരുന്നു.
അവസാന ഘട്ട ടിക്കറ്റ് വില്‍പനയ്ക്ക് തുടക്കം കുറിച്ചതിന് ശേഷമാണ് റീ സെയില്‍ പ്ലാറ്റ് ഫോം സേവനവും സജീവമായത്.
ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവശ്യമുളള ടിക്കറ്റുകള്‍ വാങ്ങാനും വില്‍ക്കാനുമുളള അവസരമാണ് റീ സെയില്‍ പ്ലാറ്റ് ഫോം സേവനം നല്‍കുന്നത്.
ഇഷ്ടടീമുകളുടെ മത്സരത്തിനായി ടിക്കറ്റുകള്‍ കിട്ടാത്തവർക്ക് സേവനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
മത്സരങ്ങള്‍ പൂർത്തിയാകുന്നതുവരെ പ്ലാറ്റ് ഫോം സജീവമായിതന്നെ നിലനില്‍ക്കുമെന്ന് ഫിഫ ലോകകപ്പ് മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ റാബിഅ അൽ കുവാരി പറഞ്ഞു.
റീസെയില്‍ പ്ലാറ്റ്ഫോമിന്‍റെ മാനദണ്ഡങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ലോകകപ്പ് മത്സരങ്ങള്‍ക്കായുളള 27 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ചില മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനകം തന്നെ പൂർണമായും വിറ്റുപോയി. ഡിസംബർ 18 നാണ് ലോകകപ്പ് ഫൈനല്‍. അതുവരെ ടിക്കറ്റുകള്‍ വില്‍ക്കുന്ന ഫിഫ ടിക്കറ്റ് പ്ലാറ്റ് ഫോം സേവനം ലഭ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.