എയർട്ടെലും 5 ജി സേവനം ലഭ്യമാക്കി; ആദ്യ ഘട്ടം എട്ട് നഗരങ്ങളിൽ 

എയർട്ടെലും 5 ജി സേവനം ലഭ്യമാക്കി; ആദ്യ ഘട്ടം എട്ട് നഗരങ്ങളിൽ 

മുംബൈ: എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5 ജി സേവനം നിലവിൽ വന്നു. 4 ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5 ജി സേവനവും കമ്പനി ഉപയോക്താക്കൾക്ക് നൽകും.

‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോൾ എയർടെൽ വച്ചിരിക്കുകയാണ്’- ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

നിലവിൽ ആപ്പിൾ, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയൽമി, വൺ പ്ലസ് എന്നിവയുടെ 5 ജി മോഡലുകളിൽ 5 ജി സേവനം ലഭിക്കും. സാംസങ്ങ് ഫോൾഡ് സീരീസ്, ഗാലക്‌സി എസ് 22 സീരീസ്, സാംസങ്ങ് എം 32, ഐഫോൺ 12 സീരീസ് മുതലുള്ളവ, റിയൽമി 8 എസ് 5 ജി, റിയൽമി എക്‌സ് 7 സീരീസ്, റിയൽമി നാർസോ സീരീസ്, വിവോ എക്‌സ് 50 മുതലുള്ള ഫോണുകൾ, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ 5ജി, വൺ പ്ലസ് 8 മുതലുള്ള ഫോണുകൾ തുടങ്ങിയവയിൽ 5 ജി സേവനം ലഭിക്കും.

ഒരു സെക്കൻഡിൽ 600എംബി സ്പീഡാണ് എയർടെൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.