ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ സൈനിക ക്യാമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ടാങ്കറിന്റെ ബാരല്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ നായിബ് സുബേദാര്‍ സുമര്‍ സിംഗ് ബഗാരിയ (41), സുഖന്ത മണ്ഡല്‍(38) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടാങ്ക് ഡ്രൈവര്‍ സന്ത് കബീര്‍ നഗര്‍ സ്വദേശി പ്രദീപ് സിംഗ് യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്.
ബബിനയിലെ സൈന്യത്തിന്റെ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. പതിവ് അഭ്യാസത്തിനിടെ സൈന്യത്തിന്റെ ടി-90 പീരങ്കിയുടെ ബാരല്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.