കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ സിനിമയ്ക്കെതിരെ പ്രതിഷേധവുമായി കാസ വീണ്ടും. സിനിമയിലൂടെ നാദിര്‍ഷ ലക്ഷ്യമിടുന്നത് ക്രൈസ്തവ അവഹേളനം തന്നെയാണെന്ന് കാസ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഈശോ ഒടിടിയിലൂടെ റിലീസായത്.
കഥയും സിനിമയുടെ പേരും തമ്മില്‍ യാതൊരു ബന്ധവുമില്ല. പിന്നെയെന്തിനാണ് ഈശോ എന്ന പേര് സിനിമയ്ക്ക് ഉപയോഗിച്ചതെന്ന് കുറിപ്പില്‍ ചേദിക്കുന്നു. സിനിമ ഇറങ്ങുന്നതുവരെ സിനിമയിലുള്ളത് എന്താണെന്ന് ക്രൈസ്തവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം വ്യക്തമാണ്. ചിത്രത്തിന് ഈശോയെന്ന പേര് ഉപയോഗിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് വ്യക്തമാണെന്ന് കാസ ചൂണ്ടിക്കാട്ടുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
നാദിര്‍ഷായുടെ ഉദ്ദേശം വ്യക്തം.... ക്രൈസ്തവ അവഹേളനം തന്നെ.
നാദിര്‍ഷ ഈശോ എന്ന ചിത്രം റിലീസ് ചെയ്യുന്നതു വരെ ആ ചിത്രം ക്രൈസ്തവരെ അവഹേളിക്കുവാന്‍ ഉള്ളതാണെന്ന് ക്രൈസ്തവര്‍ ആരും തന്നെ പറഞ്ഞിരുന്നില്ല ...... കാരണം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആ ചിത്രത്തിലെ കഥ എന്താണെന്നുള്ളതോ കഥാപാത്രങ്ങള്‍ എന്താണെന്നുള്ളതോ, അല്ലെങ്കില്‍ ആ ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശം നല്ലതോ ചീത്തതോ എന്നതോ ആയിരുന്നില്ല പ്രശ്നം.
ക്രൈസ്തവരെ സംബന്ധിച്ച പ്രശ്നം അവര്‍ ലോകമെമ്പാടും ആരാധിക്കുന്ന കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഈശോ എന്നുള്ള നാമം ഒരു മൂന്നാം കിട വാണിജ്യ ചിത്രത്തിന് ഉപയോഗിച്ചു എന്നുള്ളത് മാത്രമായിരുന്നു.
ഹെബ്രായ ഭാഷയില്‍ കര്‍ത്താവായ യേശു ക്രിസ്തുവിനെ യേശ്വവാ എന്നാണ് പറയുന്നത് അതില്‍ നിന്നും സുറിയാനി ഭാഷയിലൂടെ വന്നതാണ് ഈശോ എന്നുള്ള പദം. പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം ലാറ്റിന്‍ പാരമ്പര്യത്തില്‍ നിന്നും യേശു എന്ന പദവും ഉണ്ടായി. എന്നാല്‍ ഇതു രണ്ടും കര്‍ത്താവായ യേശു ക്രിസ്തുവിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈശോ എന്ന പേര് ആ ചിത്രത്തിന് ഉപയോഗിക്കേണ്ടതായ ഒരു ആവശ്യവും ഉള്ളതായി കാണുന്നില്ല.
അത്രയും പരിപാവനമായ ഒരു നാമത്തെ തന്റെ വാണിജ്യ സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ നിന്നും നാദിര്‍ഷാ പിന്തിരിയണം എന്ന് ഈ സിനിമ വന്നപ്പോള്‍ തന്നെ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ആവശ്യങ്ങള്‍ വിമര്‍ശനങ്ങളായി, പ്രതിഷേധങ്ങളായി നാദിര്‍ഷയ്ക്ക് മുന്നിലെത്തി. കാസ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അന്ന് നാദിര്‍ഷയ്ക്ക് അനുകൂലമായ നിലപാട് ഹൈക്കോടതി എടുത്തപ്പോള്‍ ദൈവത്തിനു നന്ദി എന്നാണ് നാദിര്‍ഷാ അന്ന് പറഞ്ഞത്.
തികഞ്ഞ ഇസ്ലാം മത വിശ്വാസിയായ നാദിര്‍ഷാ ദൈവത്തിനു നന്ദി എന്ന് പറഞ്ഞെങ്കില്‍, അയാള്‍ ആരാധിക്കുന്ന ദൈവമായ അള്ളാഹുവിന് ആയിരിക്കണം നന്ദി പറഞ്ഞിരിക്കുക. ഈ വിവാദങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോള്‍ തന്നെ നാദിര്‍ഷ പറഞ്ഞിരിക്കുന്നത്, ആ ചിത്രത്തിന്റെ ഇശോ എന്ന പേരുമാറ്റിയാല്‍ അത് ആ സിനിമയുടെ മൊത്തതിലുള്ള കലാമൂല്യത്തെ ബാധിക്കും എന്നായിരുന്നു.
എന്നാല്‍ ഇന്ന് ആ സിനിമ കണ്ടവര്‍ക്ക് ഒന്നും ഈശോ എന്ന പേരും ആ സിനിമയുമായി ഒരു തരത്തിലും ബന്ധം ഉള്ളതായി കാണുവാന്‍ കഴിയുന്നില്ല. ഇതൊരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഉള്ള കഥയോ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു കഥയോ അല്ല. ഈശോ എന്ന പേര് ആ ചിത്രത്തിന് ഉപയോഗിക്കേണ്ടതായ ഒരു ആവശ്യവും ഉള്ളതായി കാണുന്നില്ല. അതിലെ നായക കഥാപാത്രമായ ജയസൂര്യയുടെ പേര് ശിവന്‍ എന്നാണ്. എന്നാല്‍ എന്തിന്റെ പേരിലാണ് ഈ സിനിമയ്ക്ക് ഈശോയെന്ന പേര് കൊടുത്തതെന്ന് നാദിര്‍ഷയ്ക്കോ അയാളുടെ കൂടെയുള്ളവര്‍ക്കോ അരി എത്രയെന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്നു പറയുന്നതല്ലാതെ വ്യക്തമായ ഒരു ഉത്തരം നല്‍കുവാന്‍ സാധിക്കുന്നില്ല.
പിന്നെ ചിത്രം വിവാദമായതു കൊണ്ട് ചിത്രത്തിന്റെ അവസാനം രക്ഷകന്‍ വരും എന്നു എഴുതി കാണിച്ച് സുഖിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട.്
തുടക്കത്തില്‍ ഈശോ നോട്ട് ഫ്രം ദി ബൈബിള്‍ എന്ന ഒരു ടാഗ് ലൈന്‍ കൂടി കൊടുത്തിരുന്നു. അത് എന്തിനു വേണ്ടി ആയിരുന്നു എന്നുള്ളത് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതാണ്. തുടക്കത്തില്‍ ഈ ചിത്രത്തെക്കുറിച്ച് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ തന്നെ അതില്‍ നിന്നും തടിയൂരുവാന്‍ നോട്ട് ഫ്രം ദി ബൈബിള്‍ എന്നുള്ള ടാഗ് ലൈന്‍ എടുത്തു മാറ്റുകയാണ് ഉണ്ടായത്.
എന്നാല്‍ ഈ ചിത്രത്തിന്റെ അവസാന ഭാഗത്ത് ഒരു രംഗത്തില്‍ വില്ലനെ നായകനായ ജയസൂര്യ കൊല്ലുന്ന രംഗമുണ്ട്. അതിന് ക്രൈസ്തവര്‍ ലോകമെമ്പാടും രക്ഷയുടെ അടയാളമായി കാണുന്ന വിശുദ്ധ കുരിശിനെയാണ് കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചിരിക്കുന്നത്. ഇതു മാത്രമാണ് ആ ചിത്രത്തിനുള്ള ഏക ക്രൈസ്തവ ബന്ധം.
ദേവാലയത്തിന് മുന്നിലോ അല്ലായെങ്കില്‍ അതുപോലെ തന്നെ ഉള്ള ഒരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കുരിശിനു ചുറ്റും ഏതോ വിശ്വാസി തിരികള്‍ കത്തിച്ചു വെച്ചിരിക്കുന്നതായി കാണാം. എന്നാല്‍ ആ കുരിശിന്റെ മുകള്‍ ഭാഗം കൂര്‍ത്തിരിക്കുന്ന ഒരു അവസ്ഥയിലാണ്. പക്ഷെ തിരി കത്തിച്ച് ആരാധിച്ചിരിക്കുന്നത് കൊണ്ട് ഇത് കൊല്ലാനായി ജയസൂര്യ ഉണ്ടാക്കിയ കുരിശിന്റെ രൂപമാണ് എന്ന് പറയാന്‍ ആവില്ല. അത് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഭാഗമായി എവിടെയോ സ്ഥാപിച്ചിരിക്കുന്ന കുരിശു തന്നെ!.
അതിന്റെ മുകളില്‍ തല കീഴായി വില്ലനെ നായകന്‍ കപ്പിന്മേല്‍ കയര്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു. അവിടെ കത്തിച്ചു വെച്ചിരിക്കുന്ന ഒരു മെഴുകുതിരി എടുത്ത് ആ കയറില്‍ തീ പിടിപ്പിച്ച് അതിനെ മുറിച്ച് വില്ലനെ ആ കുരിശിന്റെ കൂര്‍ത്തിരിക്കുന്ന ഭാഗത്തേക്ക് തലകുത്തനെ വീഴ്ത്തി കൊല്ലുന്നതാണ് രംഗം.
തന്റെ മകളെ പീഡിപ്പിച്ചു കൊന്ന സംഗീത അധ്യാപകനോടുള്ള പ്രതികാരമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. അങ്ങനെയെങ്കില്‍ ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന വില്ലനെ ക്രൂരമായി കൊല്ലുവാന്‍ വേറെ എന്തൊക്കെയോ മാര്‍ഗങ്ങള്‍ ഉണ്ട്. അതിന് ലോകമെമ്പാടും ക്രൈസ്തവര്‍ രക്ഷയുടെ അടയാളമായി കണ്ട് ആരാധിക്കുന്ന വിശുദ്ധ കുരിശിനെ തന്നെ ഉപയോഗിക്കണമെന്നില്ല. കുരിശ് ആരെയും വക വരുത്താനുള്ള ആയുധമല്ല. മറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആരാധനയോടെ കാണുന്ന ഒരു അടയാളമാണ്.
അപ്പോള്‍ ആ രംഗത്തിലൂടെ നാദിര്‍ഷ ഉദ്ദേശിക്കുന്നത് ക്രൈസ്തവരുടെ രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശിനെ അപമാനിക്കുക എന്നുള്ളത് മാത്രമാണ്. മറിച്ച് മുസ്ലിം മസ്ജിദുകളുടെ മുകളില്‍ കൂര്‍ത്തിരിക്കുന്ന മിന്നാരങ്ങളിലേക്ക് വേണമെങ്കില്‍ വില്ലനെ ഇതേപോലെ താഴേക്കിട്ടു കൊല്ലാം. അല്ലായെങ്കില്‍ ശിവന്‍ എന്ന കഥാപാത്രത്തിന് തന്റെ പേരുള്ള ഹിന്ദു ദൈവമായ ശ്രീ പരമശിവന്റെ കയ്യിലിരിക്കുന്ന രീതിയിലുള്ള തൃശൂലത്തിന്റെ മുകളിലേക്ക് ഇട്ടു കൊണ്ട് വേണമെങ്കിലും ഈ വില്ലനെ കൊല്ലുന്ന രംഗം ചിത്രീകരിക്കാം.
പക്ഷെ അങ്ങനെ ഒക്കെ ചെയ്താല്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന തന്നെ കലയുടെ രംഗത്തേക്ക് പിടിച്ചുയര്‍ത്തുകയും സിനിമയിലേക്ക് എത്തിക്കുകയും ചെയ്ത മഹാനായ ഫാദര്‍ ആബേലിന് ഗുരുദക്ഷിണ നല്‍കുവാന്‍ ആകില്ലല്ലോ !
ഈ ചിത്രത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ മറ്റൊന്നു കൂടി മനസിലാക്കുവാന്‍ സാധിക്കും. ഇത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളെക്കുറിച്ചുള്ള ചിത്രമാണെന്നുള്ളതു കൊണ്ടു തന്നെ ഇതിന്റെ ടൈറ്റിലുകള്‍ എഴുതി കാണിക്കുന്ന സമയത്ത് കേരളത്തില്‍ നടന്ന വിവിധങ്ങളായ പീഡന പത്രവാര്‍ത്തകളുടെ കട്ടിങുകള്‍ കാണിക്കുന്നുണ്ട്.
വൈദികര്‍ പീഡിപ്പിച്ചതും പൂജാരി പീഡിപ്പിച്ചതും ഒക്കെ എടുത്ത് കാണിക്കുന്നുണ്ട്. പേരിന് ഒരു മുസ്ലിം നാമധാരിയേയും കാണിച്ചിട്ടുണ്ട്. എന്നാല്‍ മാസത്തില്‍ പത്തെണ്ണം വെച്ച് നടക്കുന്ന മദ്രസ ഉസ്താദുമാരുടെ പീഡനത്തെക്കുറിച്ചുള്ള ഒരു പത്രവാര്‍ത്തയുടെ കട്ടിങ്ങും അതില്‍ കാണാന്‍ സാധിക്കുന്നില്ല.
അതായത് അവഹേളിക്കുവാന്‍ കിട്ടിയ ഒരു സന്ദര്‍ഭത്തില്‍ അത് പരമാവധി മുതലെടുക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ കഴിഞ്ഞ കുറെ കാലങ്ങളായിയി ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും കൂദാശകളെയും വൈദികരെയും സന്യസ്ഥരേയും എല്ലാം അവഹേളിച്ചു കൊണ്ട് ഇറങ്ങുന്ന മട്ടാഞ്ചേരി മാഫിയയുടെ ഭാഗമായ ഒരു മൂന്നാംകിട ചിത്രം എന്നതിലുപരി ഈ മിമിക്രിക്കാരന്റെ സിനിമയ്ക്ക് ഒരുവിധ കലാമൂല്യവുമില്ല. ഇതൊരു സസ്പന്‍സ് ത്രില്ലറുമല്ല !
എന്നാല്‍ ഇതൊക്കെ നമ്മള്‍ ചോദ്യം ചെയ്യുമ്പോള്‍ അത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമായി മാറും. പക്ഷെ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം സ്വന്തം മതത്തിന്റെ മേലെ ഇദ്ദേഹത്തിന് നടത്താന്‍ കഴിയില്ല. മറിച്ച് അത് ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും നെഞ്ചത്തേക്ക് മാത്രമായിരിക്കും ഉണ്ടാവുക.
ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയത്ത് തന്നെ അഡാര്‍ ലവ് എന്ന ഒരു സിനിമയില്‍ മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്ന ഒരു പാട്ടുണ്ട്. അതിലെ ഖദീജ ഇസ്ലാം മതസ്ഥര്‍ ആരാധിക്കുന്ന മുഹമ്മദിന്റെ ഭാര്യയാണ്. അതിനാല്‍ ആ ചിത്രത്തിലെ പാട്ട് നിരോധിക്കണം എന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ മുസ്ലിം സംഘടന തെലുങ്കാനയിലെ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരുന്നു. അതിന്റെ പേരില്‍ നായികയായ പ്രിയ വാരിയര്‍ക്ക് സുപ്രീം കോടതി വരെ പോകേണ്ടി വന്നു.
എഫ്ഐആര്‍ എന്ന ചിത്രത്തില്‍ പോസ്റ്ററില്‍ 'ഷഹാദ 'എന്ന ഒരു വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ തീയേറ്ററുകളില്‍ പ്രശ്നമുണ്ടാക്കുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ വിജയ് നായകനായ ബീസ്റ്റ് എന്ന തമിഴ് ചിത്രത്തില്‍ മുസ്ലിം തീവ്രവാദികള്‍ എന്ന പദം ഉപയോഗിച്ചതിന്റെ പേരില്‍ ഇതേ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഇതൊക്കെ നടക്കുമ്പോള്‍ ഇവിടെ ഇപ്പോള്‍ ഈശോ എന്ന പേര് നാദിര്‍ഷ ചിത്രത്തിന് ഉപയോഗിച്ചതിനെ ന്യായീകരിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ വാദികള്‍ ആരും തന്നെ അതിനെതിരെ ഒരു വാക്ക് ഉരിയാടിയിട്ടില്ല.
അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നു പറയുന്നത് ഒരു കൂട്ടര്‍ക്ക് മാത്രമാണ് എന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ത്യ എന്ന മഹാരാജ്യത്ത് എല്ലാവര്‍ക്കും ഒരേ അവകാശമാണെങ്കില്‍ നാദിര്‍ഷ എന്ന മിമിക്രിക്കാരന് ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കും ഉണ്ടാകണം !
ഞങ്ങളും അതേ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോള്‍ നിങ്ങളാരും മറുത്തൊന്നും പറയാതിരുന്നാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.