കൊച്ചി: നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയ തുടക്കം. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 3-1നാണ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കല്യൂഷ്‌നി ഇരട്ട ഗോള്‍ നേടി.
ഗോള്‍ മഴ പെയ്ത രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടത്. ബ്ലാസ്റ്റേഴ്‌സിനായി ഉക്രേനിയന്‍ താരങ്ങളായ അഡ്രിയാന്‍ ലൂണ (72), ഇവാന്‍ കലിയുഷ്‌നി (82,89) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ താരം അലക്‌സ് ലിമ (88) ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് നടത്തിയ മാറ്റങ്ങളാണു കളി മാറ്റിയത്.
ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ഏറെ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല. ഈസ്റ്റ് ബംഗാള്‍ മുന്നേറ്റത്തോടെയാണു കളി തുടങ്ങിയത്. മലയാളി താരം വി.പി. സുഹൈറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിനു വെളിയിലേക്കു പോയി. പിന്നാലെ സുമിത് പാസിയുടെ നീക്കം ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്ഷുഖന്‍ ഗില്‍ പിടിച്ചെടുത്തു. അലക്‌സ് ലിമയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി തട്ടിമാറ്റി. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ തുടങ്ങിയതോടെ ഈസ്റ്റ് ബംഗാളിന്റെ കാല്‍ ഇടറുകയായിരുന്നു.
72-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ പിറന്നത്. തൊട്ടു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഇരട്ട സബ്സ്റ്റിറ്റിയൂഷന്‍ നടത്തി. പൂട്ടിയയ്ക്കു പകരം ഇവാന്‍ കലിയുഷ്‌നിയും അപ്പോസ്തലസിനു പകരം ബിദ്യാസാഗറും ഇറങ്ങി. ഇവാന്‍ 82,89 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടതോടെ കൊച്ചിയിലെ മഞ്ഞക്കടല്‍ ഇരമ്പി.
ഇതിനിടെ 88ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി അലക്‌സ് ലിമയും ആശ്വാസ ഗോള്‍ കണ്ടെത്തുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.