ഈ വർഷം മാത്രം 29,369 റോഡപകടം; നിരത്തിൽ പൊലിഞ്ഞത് 2895 ജീവനുകൾ

ഈ വർഷം മാത്രം 29,369 റോഡപകടം; നിരത്തിൽ പൊലിഞ്ഞത് 2895 ജീവനുകൾ

തിരുവനന്തപുരം: ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെ മാത്രം സംസ്ഥാനത്തു ഉണ്ടായത് 29,369 റോഡപകടങ്ങൾ. ഈ അപകടങ്ങളിലായി 2,895 പേരുടെ ജീവനുകൾ പൊലിഞ്ഞുവെന്നും കേരള പോലീസിന്റെ വെബ്സൈറ്റിൽ പറയുന്നു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 2022 ഓഗസ്റ്റ് വരെ മാത്രം മുപ്പതുലക്ഷത്തിലധികം പേര്‍ക്കാണ് പിഴയിട്ടത്.

അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ചതിനു 16657 പേര്‍ക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32,810 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളാണ് നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയത്. കേരളത്തില്‍ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

നിരത്തുകളിലെ നിയമലംഘനങ്ങൾ തടയാൻ ശുഭയാത്ര എന്ന പേരില്‍ പദ്ധതിക്ക് തുടക്കമിട്ടതായും പോലീസ് പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ 'ശുഭയാത്ര' യുടെ 9747001099 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയക്കാം. സന്ദേശത്തിന്മേല്‍ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം അയക്കുന്നയാളെ അറിയിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.